തിയറ്ററുകളും കോളേജുകളും തുറക്കും; രാത്രി കര്‍ഫ്യൂവില്‍ ഇളവ്; ലോക്ക്ഡൗണ്‍ പിന്‍വലിക്കാന്‍ യെദിയൂരപ്പ സര്‍ക്കാര്‍

മള്‍ട്ടിപ്ലക്സുകള്‍, ഓഡിറ്റോറിയം പോലുള്ള ഇടങ്ങള്‍ 50 ശതമാനം ഇരിപ്പിടത്തോടെ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച്‌ പ്രവര്‍ത്തിക്കാമെന്നും ഉത്തരവിറക്കി
 | 
KARNATAKA

ബെംഗളൂരു: കര്‍ണ്ണാടകയില്‍ മുഴുവന്‍ ലോക്ക്ഡൗണ്‍ നിയമങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പ പ്രഖ്യാപിച്ചു. 50 ശതമാനം ആള്‍ക്കാരെ ഉള്‍ക്കൊള്ളിച്ചു സിനിമ തിയേറ്ററുകള്‍ തുറക്കാന്‍ അനുവാദം നല്‍കി.

ഇതോടൊപ്പം മള്‍ട്ടിപ്ലക്സുകള്‍, ഓഡിറ്റോറിയം പോലുള്ള ഇടങ്ങള്‍ 50 ശതമാനം ഇരിപ്പിടത്തോടെ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച്‌ പ്രവര്‍ത്തിക്കാമെന്നും ഉത്തരവിറക്കി. എല്ലാ തൊഴില്‍ നൈപുണ്യ പരിശീലന കേന്ദ്രങ്ങളും ടെക്നിക്കല്‍ കോഴ്സുകളും പുനരാരംഭിക്കാനും അനുമതിയുണ്ട്.

ഇതോടൊപ്പം സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോളേജുകളും മറ്റു സ്ഥാപനങ്ങളും ജൂലൈ 26 മുതല്‍ തുറക്കാനും സര്‍ക്കാര്‍ അനുമതി നല്‍കി. കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് കോളേജുകള്‍ തുറക്കുന്നത്.

ഏതെങ്കിലും കോവിഡ് വാക്‌സിന്‍ കുറഞ്ഞത് ഒരു ഡോസ് എങ്കിലും ലഭിച്ചിട്ടുണ്ടെങ്കില്‍ മാത്രമേ വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും കോളേജുകളില്‍ വരാന്‍ അനുവാദമുള്ളൂ. കോളേജില്‍ നേരിട്ട് വന്നു ക്ലാസുകളില്‍ പങ്കെടുക്കുന്നത് ഓപ്ഷണലായി തുടരും. 19 മുതല്‍ ഇളവുകള്‍ നിലവില്‍ വരും