കസ്റ്റംസ് നികുതിക്ക് പിന്നാലെ ജിഎസ്ടിയും ഒഴിവാക്കിയേക്കും ; വാക്സിന്‍ വിലകുറയും  

നിലവില്‍ അഞ്ചുശതമാനം ജിഎസ്ടിയാണ് വാക്സീന് ചുമത്തുന്നത്
 | 
കസ്റ്റംസ് നികുതിക്ക് പിന്നാലെ ജിഎസ്ടിയും ഒഴിവാക്കിയേക്കും ; വാക്സിന്‍ വിലകുറയും

വാക്സീന്‍റെ വില കുറയ്ക്കാനുള്ള നടപടിയുടെ ഭാ​ഗമായി ജിഎസ്ടി ഒഴിവാക്കാന്‍ കേന്ദ്രനീക്കം. നിലവില്‍ അഞ്ചുശതമാനം ജിഎസ്ടിയാണ് വാക്സീന് ചുമത്തുന്നത്. നേരത്തെ വാക്സീന് കസ്റ്റംസ് നികുതി വേണ്ടെന്ന് വെച്ചിരുന്നു.

അതേസമയം, 18-45 വയസുള്ളവരുടെ വാക്സീന്‍ രജിസ്ട്രേഷൻ തുടങ്ങി ആദ്യ 12 മണിക്കൂറില്‍ കൊവിൻ ആപ്ളിക്കേഷനിൽ രജിസ്ട്രേഷന്‍ ചെയ്തവരുടെ എണ്ണം ഒരു കോടി 40 ലക്ഷം കടന്നു. സംസ്ഥാനങ്ങളുടെ സമ്മർദത്തിലും സുപ്രീംകോടതിയുടെ ഇടപെടലിനും പിന്നാലെ, സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന കൊവിഷീല്‍ഡ് വാക്സീന്‍റെ വില കുറച്ചതായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കിയിരുന്നു. ഭാരത് ബയോടെക്കും വില കുറച്ചേക്കാനിടയുണ്ട്.