പാർലമെന്‍റ് വർഷകാല സമ്മേളനത്തിന് നാളെ തുടക്കം

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ,കാർഷിക നിയമങ്ങൾ ഇന്ധന വിലവർധനവ് എന്നീ വിഷയങ്ങളാകും പ്രതിപക്ഷം സഭയിൽ ഉന്നയിക്കുക. 
 | 
parliament

പാർലമെൻറിൻറെ വർഷകാല സമ്മേളനത്തിനു നാളെ തുടക്കമാകും. തിങ്കളാഴ്ച മുതൽ ഓഗസ്റ്റ് 13 വരെയാണ് ഇരു സഭകളും സമ്മേളിക്കുക. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ,കാർഷിക നിയമങ്ങൾ ഇന്ധന വിലവർധനവ് എന്നീ വിഷയങ്ങളാകും പ്രതിപക്ഷം സഭയിൽ ഉന്നയിക്കുക. 

19 ദിവസം നീണ്ടുനിൽക്കുന്ന വർഷകാല സമ്മേളനത്തിനാണ് നാളെ തുടക്കമാകുന്നത്. രാവിലെ 11 മുതൽ വൈകിട്ട് 6 വരെയാണ് ലോക്സഭയും രാജ്യസഭയും ചേരുക.അതേസമയം ഈ സഭാ സമ്മേളനത്തിൽ ജനസംഖ്യ നിയന്ത്രണവുമായി ബന്ധപ്പെട്ട സ്വകാര്യ ബില്ല് അവതരിപ്പിക്കാനുള്ള നീക്കം ബി.ജെ.പി തുടങ്ങിയിട്ടുണ്ട്.

കർഷക ബിൽ പിൻവലിക്കാത്തതിനാൽ ഈ മാസം 22 മുതൽ എല്ലാ ദിവസവും അഞ്ച് നേതാക്കളും 200 കർഷകരുമെന്ന നിലയിൽ പാർലമെൻറിന് മുന്നിൽ സമരം നടത്താനാണ് കർഷകരുടെ തീരുമാനം.