ഇന്ത്യയിൽ  ആദ്യ പക്ഷിപനി ​മരണം റി​പ്പോര്‍ട്ട്​ ചെയ്​തു 

പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ സാമ്പിള്‍ പരിശോധനയില്‍ കുട്ടിക്ക്​ പക്ഷിപനിയാണെന്ന്​ സ്ഥിരീകരിച്ചിരുന്നു. കുട്ടിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ ഒരു​ ആശുപത്രി ജീവനക്കാരന്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്.
 | 
Bird flu

ന്യൂഡല്‍ഹി:ഇന്ത്യയിൽ പക്ഷിപനി ബാധിച്ച്‌​ ആദ്യ മരണം റി​പ്പോര്‍ട്ട്​ ചെയ്​തു. ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട്​ ഓഫ്​ മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലായിരുന്ന ഹരിയാന സ്വദേശിയായ 11 കാരനാണ്​ മരിച്ചത്​. ഇന്ത്യയില്‍ മനുഷ്യരില്‍ ആദ്യമായാണ്​ പക്ഷിപനി സ്ഥിരീകരിക്കുന്നത്​. ആദ്യമരണവും ഇതുതന്നെ. എച്ച്‌​ ഫൈവ്​ എന്‍ വണ്‍, ഏവിയന്‍ ഇന്‍ഫ്ലുവന്‍സ എന്നീ പേരുകളിലും പക്ഷിപനി അറിയപ്പെടും.

കുട്ടിക്ക്​ കോവിഡ്​-19 പോസിറ്റീവാകുകയും നെഗറ്റീവാകുകയും ചെയ്​തിരുന്നു. ജൂലൈ രണ്ടിനാണ്​ ഹരിയാന സ്വദേശിയായ സുശീലിനെ ന്യൂമോണിയ, ലുക്കീമിയ തുടങ്ങിയവ ബാധിച്ചതിനെ തുടര്‍ന്ന്​ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്​.