കോവിഡിനെതിരായ പോരാട്ടത്തിൽ അടുത്ത 100-125 ദിവസം നിർണായകമാണെന്ന് കേന്ദ്ര സർക്കാർ

വിവിധ സംസ്ഥാനങ്ങൾ കോവിഡ് രണ്ടാം തരംഗത്തിന് ശേഷം നിയന്ത്രണങ്ങൾ ലഘൂകരിക്കുകയാണ്. പക്ഷേ ഒരു മൂന്നാം തരംഗത്തിനുള്ള സാധ്യത മുന്നിലുണ്ട്
 | 
corona update kerala vaachaalam

കോവിഡിനെതിരായ പോരാട്ടത്തിൽ അടുത്ത 100-125 ദിവസം നിർണായകമാണെന്ന് കേന്ദ്ര സർക്കാർ. രണ്ടാം തരംഗം അതിരൂക്ഷമായ ശേഷം കോവിഡ് കേസുകൾ കുറഞ്ഞു. എന്നാൽ ഇപ്പോൾ കേസുകളുടെ എണ്ണം കുറയുന്നത് മന്ദഗതിയിലായി.

ഇതൊരു മുന്നറിയിപ്പായി കണക്കാക്കണമെന്ന് നീതി ആയോഗ് അംഗം ഡോ. ​​വി കെ പോൾ പറഞ്ഞു. "കോവിഡ് കേസുകളുടെ എണ്ണം കുറയുന്നത് മന്ദഗതിയിലായി. ഇത് ഒരു മുന്നറിയിപ്പാണ്. അടുത്ത 100 മുതൽ 125 ദിവസം വരെ കോവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് നിർണായകമാണ്"- ഡോ. പോൾ പറഞ്ഞു.

വിവിധ സംസ്ഥാനങ്ങൾ കോവിഡ് രണ്ടാം തരംഗത്തിന് ശേഷം നിയന്ത്രണങ്ങൾ ലഘൂകരിക്കുകയാണ്. പക്ഷേ ഒരു മൂന്നാം തരംഗത്തിനുള്ള സാധ്യത മുന്നിലുണ്ട്- "ജൂലൈ അവസാനിക്കും മുൻപ് 50 കോടി വാക്സിൻ ഡോസുകൾ നൽകുക എന്നതാണ് ലക്ഷ്യം. 66 കോടി ഡോസ് കോവിഷീൽഡും കോവാക്സിനും വാങ്ങാൻ സർക്കാർ ഓർഡർ നൽകിയിട്ടുണ്ട്. കൂടാതെ 22 കോടി ഡോസ് സ്വകാര്യ മേഖലയിലും എത്തിക്കും"- ഡോ. പോൾ അറിയിച്ചു.