മൃതദേഹം  ഏറ്റെടുക്കാനാളില്ല ;  കോവിഡ് ബാധിച്ച് മരിച്ച 560 പേരുടെ ചിതാഭസ്മം കാവേരിയിലൊഴുക്കി മന്ത്രി

ചിതാഭസ്മം കാവേരി നദിയിൽ ഒഴുക്കുന്നത് തെക്കൻ കർണാടകയിലെ ആചാരമാണ്
 | 
kaveri

ബെംഗളൂരു∙ ബന്ധുക്കൾ ഏറ്റെടുക്കാതിരുന്ന കോവിഡ് ബാധിച്ച് മരിച്ചവരുടെ ചിതാഭസ്മം നദിയിലൊഴുക്കി കർണാടക മന്ത്രി. 560 പേരുടെ ചിതാഭസ്മമാണ് റവന്യു മന്ത്രി ആർ. അശോക കാവേരിയിൽ ഒഴുക്കിയത്.

കാവേരി പുണ്യനദിയാണെന്നാണു കരുതപ്പെടുന്നതെന്നും ചിതാഭസ്മം ഒഴുക്കുന്നതോടെ മരിച്ചവര്‍ക്ക് മോക്ഷം കിട്ടുമെന്നാണു വിശ്വാസമെന്നും മന്ത്രി പറഞ്ഞു. 560 പേരുടെ ചിതാഭസ്മമാണ് കാവേരിയില്‍ ഒഴുക്കിയത്. അവരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങിയില്ല. അതിന് പല കാരണങ്ങളുണ്ടാകാം. ജനങ്ങളെ സംബന്ധിച്ചിടത്തോളം വളരെ വൈകാരികമായ വിഷയമാണിത്. അതുകൊണ്ടാണു താന്‍ ഉത്തരവാദിത്തം ഏറ്റെടുത്തതെന്നും മന്ത്രി പറഞ്ഞു

ചിതാഭസ്മം കാവേരി നദിയിൽ ഒഴുക്കുന്നത് തെക്കൻ കർണാടകയിലെ ആചാരമാണ്. സ്വർഗത്തിലെത്തണമെങ്കിൽ ഇങ്ങനെ ചെയ്യണമെന്നാണ് വിശ്വാസം. എന്നാൽ കോവിഡ് മരണങ്ങൾ വർധിച്ചതോടെ സ്ഥിതി മാറി. കോവിഡ് ബാധിച്ച് മരിച്ച പലരുടെയും മൃതദേഹങ്ങൾ ബന്ധുക്കൾ ഏറ്റുവാങ്ങാതായി. ഇതോടെയാണ് അത്തരം മൃതദേഹങ്ങൾ ദഹിപ്പിച്ച ചിതയിലെ ചാരം മന്ത്രിതന്നെ കാവേരിയിൽ ഒഴുക്കിയത്.