ഡാനിഷ് സിദ്ദീഖി കൊല്ലപ്പെട്ടതില്‍ മാപ്പ്  പറഞ്ഞ് താലിബാൻ ;  മൃതദേഹം റെഡ്​ക്രോസിന്​ കൈമാറി
 

അഫ്​ഗാന്‍ സേനക്കൊപ്പം പാക്​ അതിര്‍ത്തിയോടു ചേര്‍ന്ന സ്​പിന്‍ ബോള്‍ഡക്​ ജില്ലയില്‍ റിപ്പോര്‍ട്ടിങ്ങിനിടെയാണ്​ സുരക്ഷ സേനയും താലിബാനുമായി ആക്രമണമുണ്ടാകുന്നത്​.
 | 
danish

കാബൂള്‍: അഫ്ഗാനിസ്താനില്‍ സര്‍ക്കാര്‍ സേനയും താലിബാനും തമ്മിലുള്ള പോരാട്ടത്തിനിടെ റോയിട്ടേഴ്‌സിന്റെ ഇന്ത്യന്‍ ഫോട്ടോജേണലിസ്റ്റ് ഡാനിഷ് സിദ്ദീഖി കൊല്ലപ്പെട്ടതില്‍ താലിബാന്‍ മാപ്പു പറഞ്ഞു. ആക്രമണം നടക്കുന്ന സ്ഥലത്ത് എത്തുന്ന മാധ്യമ പ്രവര്‍ത്തകര്‍ നേരത്തെ അറിയിക്കേണ്ടിയിരുന്നുവെന്നും അദ്ദേഹത്തിന്റെ കാര്യത്തില്‍ അത് സംഭവിച്ചില്ലെന്നും താലിബാന്‍ വക്താവ് സബീഉല്ല മുജാഹിദ് പറഞ്ഞു.

അതേസമയം ഡാനിഷ്​ സിദ്ദീഖിയുടെ മൃതദേഹം റെഡ്​ക്രോസിന്​ കൈമാറി. ഡാനിഷ്​ കൊല്ലപ്പെട്ട കാണ്ഡഹാര്‍ പ്രവിശ്യയുടെ അധികാരം പിടിച്ച താലിബാനാണ്​ കൈമാറിയത്​. അഫ്​ഗാന്‍ സേനക്കൊപ്പം പാക്​ അതിര്‍ത്തിയോടു ചേര്‍ന്ന സ്​പിന്‍ ബോള്‍ഡക്​ ജില്ലയില്‍ റിപ്പോര്‍ട്ടിങ്ങിനിടെയാണ്​ സുരക്ഷ സേനയും താലിബാനുമായി ആക്രമണമുണ്ടാകുന്നത്​.
മൃതദേഹം നാട്ടിലെത്തിക്കാന്‍ അഫ്ഗാന്‍ അധികൃതരുമായി ബന്ധപ്പെട്ടുവരികയാണെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. ടെലിവിഷന്‍ രംഗത്ത് മാധ്യമ പ്രവര്‍ത്തനം ആരംഭിച്ച ഡാനിഷ് സിദ്ദീഖി ഫോട്ടോ ജേണലിസത്തിലേക്ക് തിരിയുകയായിരുന്നു. അതേസമയം ഇദ്ദേഹം എടുത്ത പല ചിത്രങ്ങളും ഇന്ത്യക്കെതിരെ അന്തര്‍ ദേശീയ മാധ്യമങ്ങള്‍ ഉപയോഗിച്ചതായി ആരോപണം ഉയരുന്നുണ്ട്.