സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് മോഹന്‍. എം. ശാന്തന ഗൗഡര്‍ അന്തരിച്ചു

 | 
സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് മോഹന്‍. എം. ശാന്തന ഗൗഡര്‍ അന്തരിച്ചു
ന്യുഡല്‍ഹി: സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് മോഹന്‍ എം ശാന്തന ഗൗഡര്‍ അന്തരിച്ചു. 62 വയസായിരുന്നു. ഗുരുഗ്രാം മേദാന്ത ആശുപത്രിയില്‍ ഇന്നലെ രാത്രി പത്തേകാലോടെയായിരുന്നു മരണം.

കാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന് കഴിഞ്ഞ ദിവസം ന്യൂമോണിയ ബാധിച്ചിരുന്നു. 2016 ല്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്നു മോഹന്‍. എം. ശാന്തന ഗൗഡര്‍. കര്‍ണാടക ഹൈക്കോടതി ജഡ്ജിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2017 ഫെബ്രുവരി 17 നാണ് സുപ്രിംകോടതി ജഡ്ജിയായി ചുമതലയേറ്റത്. സംസ്‌കാരം ഇന്ന് നടക്കും.