വടിവാൾ ഉപയോഗിച്ച്​ ജന്മദിന കേക്ക്​ മുറിച്ച ആറു യുവാക്കൾ അറസ്റ്റിൽ

വടിവാൾ ഉപയോഗിച്ച്​ കേക്ക്​ മുറിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചിരുന്നു.
 | 
arrested

തമിഴ്​നാട്ടിൽ വടിവാൾ ഉപയോഗിച്ച്​ ജന്മദിന കേക്ക്​ മുറിച്ച ആറു യുവാക്കൾ അറസ്റ്റിൽ. ചെന്നൈ കണ്ണകി നഗറിലാണ്​ സംഭവം.

സുനിൽ, നവീൻ കുമാർ, അപ്പു, ദിനേശ്​, രാജേഷ്​, കാർത്തിക്​ എന്നിവരാണ്​ അറസ്​റ്റിലായത്​. ഞായറാഴ്ച കണ്ണകി നഗറിലെ ഹൗസിങ്​ ബോർഡ്​ ക്വോർ​ട്ടേഴ്​സിൽ സുനിലിന്‍റെ പിറന്നാൾ ആഘോഷത്തിനിടെയാണ്​ സംഭവം.

ജന്മദിന കേക്ക്​ വടിവാൾ ഉപയോഗിച്ച്​ മുറിക്കുകയായിരുന്നു. വടിവാൾ ഉപയോഗിച്ച്​ കേക്ക്​ മുറിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചിരുന്നു.

കണ്ണകി നഗറിൽ തന്നെ താമസിക്കുന്ന ​യാഗേശ്വരൻ എന്ന വ്യക്തിയുടെ പരാതിയിൽ പിന്നീട്​ പൊലീസ്​ കേസെടുക്കുകയും ചെയ്​തു. മാരകായുധം ഉപയോഗിച്ചതിനും ഉച്ചത്തിൽ പാട്ടുവെച്ച്​ സമീ​പവാസികൾക്ക്​ ശല്യമുണ്ടാക്കിയതിനുമാണ്​ കേസ്.