''ആരോഗ്യത്തിനാണ് പ്രധാന്യമെന്ന് കോടതി '' ;സിദ്ദിഖ് കാപ്പനെ ഡല്‍ഹിയിലേക്ക് മാറ്റണം ; യു .പി സർക്കാരിന് തിരിച്ചടി 
 

അവസാന നിമിഷം വരെ സോളിസിറ്റര്‍ ജനറല്‍ എതിര്‍ത്തെങ്കിലും സുപ്രീംകോടതി കാപ്പന് മെച്ചപ്പെട്ട ചികിത്സ നല്‍കാന്‍ ഡല്‍ഹിക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിക്കുകയായിരുന്നു
 | 
''ആരോഗ്യത്തിനാണ് പ്രധാന്യമെന്ന് കോടതി '' ;സിദ്ദിഖ് കാപ്പനെ ഡല്‍ഹിയിലേക്ക് മാറ്റണം ; യു .പി സർക്കാരിന് തിരിച്ചടി
കാപ്പന് ഇടക്കാല ജാമ്യം നല്‍കണമെന്ന ആവശ്യം കോടതി പരിഗണിച്ചില്ല.

മലയാളി മാദ്ധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ ഡല്‍ഹിയിലേക്ക് മാറ്റാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. സിദ്ദിഖ് കാപ്പനെ യു പിയില്‍ നിന്നും പുറത്ത് കൊണ്ടു പോകുന്നതിനെ അവസാന നിമിഷം വരെ സോളിസിറ്റര്‍ ജനറല്‍ എതിര്‍ത്തെങ്കിലും സുപ്രീംകോടതി കാപ്പന് മെച്ചപ്പെട്ട ചികിത്സ നല്‍കാന്‍ ഡല്‍ഹിക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിക്കുകയായിരുന്നു. അതേസമയം, കാപ്പന് ഇടക്കാല ജാമ്യം നല്‍കണമെന്ന ആവശ്യം കോടതി പരിഗണിച്ചില്ല.

സിദ്ദിഖ് കാപ്പനെ ദല്‍ഹിയിലേക്ക് മാറ്റേണ്ട കാര്യമില്ലെന്ന് യു.പി സര്‍ക്കാരും കേന്ദ്രവും വാദിച്ചെങ്കിലും സാങ്കേതിമായ കാരണങ്ങള്‍ക്കല്ല ആരോഗ്യത്തിനാണ് പ്രധാന്യം നല്‍കുന്നതെന്ന് കോടതി പറഞ്ഞു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ട ശേഷം ജാമ്യത്തിനായി അപേക്ഷിക്കാമെന്നും കോടതി പറഞ്ഞു. കാപ്പന് അടിയന്തര ചികിത്സ നല്‍കണമെന്ന ഹരജിയിലാണ് കോടതി തീരുമാനമറിയിച്ചത്.

alsoread സിദ്ദിഖ് കാപ്പൻ കൊവിഡ് മുക്തനായെന്ന് യു പി സർക്കാർ കോടതിയിൽ :ജാമ്യം തടയാൻ തിരക്കിട്ട നീക്കം 

നേരത്തെ കാപ്പന്റെ ആരോഗ്യനില സംബന്ധിച്ച് യു.പി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. കാപ്പന്‍ കൊവിഡ് മുക്തനായെന്നാണ് യു.പി സര്‍ക്കാരിന്റെ റിപ്പോര്‍ട്ട്. കാപ്പന് മുറിവേറ്റിരുന്നെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഇതോടെ കാപ്പന് വേണ്ടി കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തീര്‍പ്പാക്കി. കാപ്പന്‍ കൊവിഡ് മുക്തനായെന്ന് കാണിച്ച്‌ യു പി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ റിപ്പോ‌ര്‍ട്ട് നല്‍കിയെങ്കിലും ഇതേ റിപ്പോര്‍ട്ടില്‍ തന്നെ അദ്ദേഹത്തിന്റെ ശരീരത്തില്‍ മുറിവുണ്ടെന്നും വ്യക്തമാക്കിയിരുന്നു. കാപ്പന്റെ ആരോഗ്യനിലയില്‍ കോടതിയുടെ ശ്രദ്ധ പതിയാന്‍ ഈ റിപ്പോര്‍ട്ട് കാരണമായി.