അനീതിക്ക് എതിരെ ശബ്ദിക്കാൻ  സിദ്ധാര്‍ഥിനെ പോലുള്ള അപൂര്‍വ്വം ചിലർക്കേ കഴിയൂ ;പിന്തുണ അറിയിച്ച്   ശശി തരൂര്‍

കഴിഞ്ഞ ദിവസമാണ്, തനിക്ക് നേരേ ബി.ജെ.പി വധഭീഷണി മുഴക്കുന്നുവെന്നാരോപിച്ച് സിദ്ധാര്‍ഥ് രംഗത്ത് വന്നത്.
 | 
അനീതിക്ക് എതിരെ ശബ്ദിക്കാൻ സിദ്ധാര്‍ഥിനെ പോലുള്ള അപൂര്‍വ്വം ചിലർക്കേ കഴിയൂ ;പിന്തുണ അറിയിച്ച് ശശി തരൂര്‍

ആര്‍എസ്എസ് ഭീഷണി വെളിപ്പെടുത്തി രംഗത്തെത്തിയ നടന്‍ സിദ്ധാര്‍ഥിനെ പിന്തുണച്ച് ശശി തരൂര്‍ എംപിയും രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചത്.

‘എന്തുകൊണ്ടാണ് സിനിമയില്‍ കാണുന്ന നായകന്‍മാര്‍ തീവ്രമായ പ്രചാരണങ്ങള്‍ക്കെതിരേ ശബ്ദമുയര്‍ത്താത്തതെന്ന് നമ്മള്‍ ചിന്തിക്കാറുണ്ട്. ഒരു കാരണം ഇതാണ്.. നമ്മുടെ സമൂഹം സംരക്ഷിക്കുകയും, ഉയര്‍ത്തിക്കാണിക്കുകയും ചെയ്യുന്ന വില്ലന്‍മാര്‍ ഭീകരന്മാരാണ്. അവരെ ഈ നായകന്‍മാര്‍ക്ക് താങ്ങാനാവില്ല. സിദ്ധാര്‍ഥിനെ പോലുള്ള അപൂര്‍വ്വം ചിലര്‍ക്കൊഴികെ…’ ശശി തരൂര്‍ കുറിച്ചു.

കഴിഞ്ഞ ദിവസമാണ്,  തന്റെ ഫോണ്‍ നമ്പര്‍ തമിഴ്‌നാട് ബി.ജെ.പിയും ബി.ജെ.പിയുടെ ഐ.ടി സെല്ലും ചേര്‍ന്നു ചോര്‍ത്തിയതായി സിദ്ധാര്‍ത്ഥ് പറഞ്ഞിരുന്നു.അസഭ്യം പറഞ്ഞും, റേപ് ചെയ്യുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള 500ഓളം ഫോണ്‍ കോളുകളാണ് തനിക്കും കുടുംബാംഗങ്ങള്‍ക്കും 24 മണിക്കൂറിനുള്ളില്‍ വന്നതെന്നും സിദ്ധാര്‍ത്ഥ് വെളിപ്പെടുത്തിയിരുന്നു.സിദ്ധാര്‍ഥിനെ പിന്തുണച്ച് നടി പാര്‍വതി തിരുവോത്തും രംഗത്തെത്തിയിരുന്നു. ഈ നിലപാടില്‍ ഉറച്ച് നില്‍ക്കണമെന്നും തങ്ങള്‍ ഒരു പട തന്നെ ഒപ്പമുണ്ടാകുമെന്നായിരുന്നു പാര്‍വതി ട്വിറ്ററില്‍ കുറിച്ചത്