മുൻ അറ്റോർണി ജനറൽ സോളി സൊറാബ്ജി അന്തരിച്ചു

2002- ല്‍ പത്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചു
 | 
മുൻ അറ്റോർണി ജനറൽ സോളി സൊറാബ്ജി അന്തരിച്ചു

 മുതിര്‍ന്ന അഭിഭാഷകന്‍ സോളി സൊറാബ്ജി അന്തരിച്ചു. 91 വയസായിരുന്നു. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഭാര്യയും കോവിഡ് ബാധിതയാണ്. 1989-90, 1998 -2004 കാലത്ത് അറ്റോര്‍ണി ജനറലായി സേവനം അനുഷ്ഠിച്ചു. 2002- ല്‍ പത്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചു. യു എന്‍ മനുഷ്യാവകാശ സമിതി ചെയര്‍മാനായിരുന്നു.

സോളി സോറാബ്ജി 1953 ൽ ബോംബെ ഹൈക്കോടതിയിലാണ് തന്റെ നിയമ ജീവിതം ആരംഭിച്ചത്. 1971 ൽ സുപ്രീം കോടതി സീനിയർ അഭിഭാഷകനായി നിയമിതനായ അദ്ദേഹം അറ്റോർണി ജനറലായി. സോറാബ്ജി 1989-90 വരെ അറ്റോർണി ജനറലായും പിന്നീട് 1998-2004 വരെ സേവനമനുഷ്ഠിച്ചു.

സംസാര സ്വാതന്ത്ര്യവും മനുഷ്യാവകാശവും സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനത്തിന് 2002 മാർച്ചിൽ സോളി സോരബ്ജിയെ പത്മവിഭൂഷൺ ബഹുമതി നൽകി രാജ്യം ആദരിച്ചു.