വീട്ടമ്മമാർക്ക്‌ ആശ്വാസം ; പാചകവാതക സിലിണ്ടറിന്റെ വില 122 രൂപ കുറച്ചു

 | 
Lpg

പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോ തൂക്കമുള്ള വാണിജ്യ സിലിണ്ടറിന് 122 രൂപയാണ് കുറച്ചത്. എന്നാല്‍ ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ കുറവ് വരുത്തിയിട്ടില്ല.

അടുത്തിടെ, ഇതാദ്യമല്ല വാണിജ്യ സിലിണ്ടറുകളുടെ വില കുറയ്ക്കുന്നത്. മെയ് മാസത്തില്‍ 45 രൂപ കുറച്ചിരുന്നു. പുതുക്കിയ വില അനുസരിച്ച് ഡല്‍ഹിയില്‍ 19 കിലോ തൂക്കമുള്ള സിലിണ്ടറിന് വില 1473 രൂപയായി. മുംബൈ, കൊല്‍ക്കത്ത, ചെന്നൈ എന്നിവിടങ്ങളില്‍ വില യഥാക്രമം 1422, 1544, 1603 എന്നിങ്ങനെയാണ്. 

ഡല്‍ഹിയില്‍ ഗാര്‍ഹിക സിലിണ്ടറിന് 809 രൂപയാണ് വില. എല്ലാ മാസവും തുടക്കത്തില്‍ പാചകവാതക സിലിണ്ടറിന്റെ വില നിര്‍ണയിക്കാറുണ്ട്. എണ്ണ വിതരണ കമ്പനികളാണ് വില നിര്‍ണയം നടത്തുന്നത്. ഏപ്രിലിലാണ് അവസാനമായി ഗാര്‍ഹിക സിലിണ്ടറിന്റെ വില കുറച്ചത്. പത്തുരൂപയാണ് അന്ന് കുറച്ചത്.