5 ജി സേവനങ്ങൾ നടപ്പാക്കുന്നതിനെ ചോദ്യം ചെയ്തു : ജൂഹി ചൗളയ്ക്ക് 20 ലക്ഷം രൂപ പിഴ

 | 
ചുഹി

ന്യൂദല്‍ഹി: നടി ജൂഹി ചൗളയ്ക്ക് 20 ലക്ഷം രൂപ പിഴ ശിക്ഷ വിധിച്ച് ദല്‍ഹി ഹൈക്കോടതി. രാജ്യത്ത് 5ജി സേവനങ്ങള്‍ നടപ്പാക്കുന്നതിനെതിരെ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി വിധി.

നടിയുടേത് മാധ്യമശ്രദ്ധ നേടാനുള്ള നീക്കമാണെന്ന് ഹരജി തള്ളിക്കൊണ്ട് കോടതി പറഞ്ഞു.

മതിയായ പഠനങ്ങള്‍ നടത്താതെ 5 ജി രാജ്യത്ത് നടപ്പാക്കുന്നതിനെ ചോദ്യംചെയ്താണ് ജൂഹി ചൗള ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. 5 ജി തരംഗങ്ങള്‍ ഉണ്ടാക്കുന്ന റേഡിയേഷന്‍ മനുഷ്യനും മറ്റുജീവികള്‍ക്കും എങ്ങനെയൊക്കെ ദോഷമുണ്ടാക്കും എന്നത് സംബന്ധിച്ച പഠനം നടത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടിരുന്നു.