പഞ്ചാബിലെ തമ്മിലടിക്ക് ക്ലൈമാക്സ്  ! നവ്‌ജ്യോത് സിങ് സിദ്ദു പിസിസി അധ്യക്ഷന്‍; അമരീന്ദറിന്റെ എതിര്‍പ്പ് ഫലംകണ്ടില്ല
 

ക്യാപ്റ്റൻ സിദ്ദുവിനെ എതിർക്കുമ്പോഴും മറ്റ്  എംഎല്‍എമാർ നൽകിയ  പിന്തുണ അടക്കമുള്ള ഘടകങ്ങൾ സിദ്ദുവിന്‍റെ നിയമനത്തില്‍ നിര്‍ണായകമായെന്നാണ് സൂചന.
 | 
SIDU

പഞ്ചാബ് പിസിസി അധ്യക്ഷനായി നവ്ജ്യോത് സിങ് സിദ്ദുവിനെ നിയമിച്ചു.സിദ്ദുവിനെതിരെ ക്യാപ്റ്റൻ അമരീന്ദർ സിംഗ് വീണ്ടും നിലപാട് കടുപ്പിച്ചുകൊണ്ട് രംഗത്ത് വന്നതിന്റെ ഇടയിലാണ് ഹൈക്കമാന്റിന്റെ ഈ സുപ്രധാന നീക്കം.

നിരവധി നേതാക്കൾ ഇടപെട്ടുകൊണ്ട് ക്യാപ്റ്റനെ അനുനയിച്ചതോടെ കോണ്‍ഗ്രസ് അധ്യക്ഷയുടെ തീരുമാനം അംഗീകരിക്കുമെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും സിദ്ദു പരസ്യമായി മാപ്പു പറയണമെന്ന് മുഖ്യമന്ത്രി ഒടുവില്‍ ആവശ്യപ്പെട്ടിരുന്നു.എന്നാൽ ക്യാപ്റ്റൻ സിദ്ദുവിനെ എതിർക്കുമ്പോഴും മറ്റ്  എംഎല്‍എമാർ നൽകിയ  പിന്തുണ അടക്കമുള്ള ഘടകങ്ങൾ സിദ്ദുവിന്‍റെ നിയമനത്തില്‍ നിര്‍ണായകമായെന്നാണ് സൂചന.

സിദ്ദുവിനൊപ്പം നാല് വർക്കിങ് പ്രസി‍ഡന്‍റുമാരെയും ഹൈക്കമാന്‍റ് നിയമിച്ചിട്ടുണ്ട്.സംഗതി സിങ് ഗിൽസിയാൻ, സുഖ്‌വിന്ദർ സിങ് ഡാനി, പവൻ ഗോയൽ, കുൽജിത് സിങ് നാഗ്ര എന്നിവരാണ് വർക്കിങ് പ്രസിഡന്റുമാർ.ദളിത്, ഹിന്ദു പ്രാതിനിധ്യം ഉറപ്പാക്കിയാണ് വര്‍ക്കിങ് പ്രസിഡന്‍റുമാരുടെ നിയമനം. മുഖ്യമന്ത്രിയുമായി അടുപ്പമുള്ള നേതാക്കളാണ് ഇവർ. പിസിസി അധ്യക്ഷ നിയമത്തിൽ തുടക്കം മുതൽ ഹിന്ദു പ്രാതിനിധ്യം ഉറപ്പാക്കണമെന്ന നിലപാട് അമരീന്ദർ സിങ് സ്വീകരിച്ചിരുന്നു.