പുലിറ്റ്​സര്‍ ജേതാവായ മാധ്യമപ്രവര്‍ത്തകന്‍ ഡാനിഷ്​ സിദ്ദിഖി അഫ്​ഗാനില്‍ കൊല്ലപ്പെട്ടു

കാണ്ഡഹാറിലെ സ്​പിന്‍ ബോല്‍ദാക്ക് ജില്ലയില്‍ സംഘര്‍ഷാവസ്​ഥ റിപ്പോര്‍ട്ട്​ ചെയ്യുന്നതിനിടെയുണ്ടായ ആക്രമണത്തിലാണ്​ ഡാനിഷ്​ കൊല്ലപ്പെടുന്നത്​. ഇദ്ദേഹത്തിന്‍റെ മരണം അഫ്​ഗാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്​ ചെയ്​തു.
 | 
pulitzer

ന്യൂഡല്‍ഹി: അഫ്​ഗാനിലെ താലിബാന്‍ ആക്രമണത്തില്‍ പുലിറ്റ്​സര്‍ ജേതാവായ മാധ്യമപ്രവര്‍ത്തകന്‍ ഡാനിഷ്​ സിദ്ദീഖി കൊല്ലപ്പെട്ടു. റോയി​േട്ടര്‍സ്​ ഫോ​ട്ടോഗ്രാഫറായിരുന്നു അദ്ദേഹം.

കാണ്ഡഹാറിലെ സ്​പിന്‍ ബോല്‍ദാക്ക് ജില്ലയില്‍ സംഘര്‍ഷാവസ്​ഥ റിപ്പോര്‍ട്ട്​ ചെയ്യുന്നതിനിടെയുണ്ടായ ആക്രമണത്തിലാണ്​ ഡാനിഷ്​ കൊല്ലപ്പെടുന്നത്​. ഇദ്ദേഹത്തിന്‍റെ മരണം അഫ്​ഗാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്​ ചെയ്​തു.

മുംബൈ സ്വദേശിയാണ്​ ഇദ്ദേഹം. ഡല്‍ഹിയിലെ ജാമിയ മില്ലിയ ഇസ്​ലാമിയയില്‍നിന്ന്​ ഇക്കണോമിക്​സില്‍ ബിരുദം പൂര്‍ത്തിയാക്കിയ ഇദ്ദേഹം പിന്നീട്​ മാസ്​ കമ്യൂണിക്കേഷന്‍ ബിരുദവും കരസ്​ഥമാക്കുകയായിരുന്നു. ടെലിവിഷന്‍ ന്യൂസ്​ റിപ്പോര്‍ട്ടറായായിരുന്നു തുടക്കം. പിന്നീട്​ ഫോ​ട്ടോ ജേണലിസത്തി​േലക്ക്​ തിരിഞ്ഞു. 2010ല്‍ റോയി​േട്ടഴ്​സില്‍ ചേര്‍ന്നു. റോഹിങ്ക്യാന്‍ അഭയാര്‍ഥികളുടെ ചിത്രം പകര്‍ത്തിയതിനാണ്​ 2017ല്‍ പുലിറ്റ്​സര്‍ പുരസ്​കാരം ലഭിച്ചത്​.

ദിവസങ്ങളായി താലിബാനും അഫ്​ഗാന്‍ സേനയും തമ്മില്‍ സംഘര്‍ഷം നടക്കുന്ന പ്രദേശമാണ്​ സ്​പിന്‍ ബോല്‍ദാക്ക്​. യുദ്ധമേഖലയിലെ ചിത്രങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ്​ ​ഡാനിഷ്​ കൊല്ലപ്പെടുന്നത്​.