രാജ്യത്ത് സ്‌കൂളുകള്‍ തുറക്കാന്‍ അനുമതി ;ആദ്യ ഘട്ടത്തില്‍ പ്രൈമറി ക്ലാസുകള്‍

നേരത്തെ മുതിര്‍ന്ന ക്ലാസുകളിലെ കുട്ടികള്‍ക്ക് ആദ്യം സ്‌കൂള്‍ തുറക്കാമെന്നാണ് പറഞ്ഞിരുന്നതെങ്കിലും 1 മുതല്‍ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക തുടങ്ങുന്നതാണ് ഉചിതമെന്നാണ് നിര്‍ദേശം.
 | 
school

രാജ്യത്ത് സ്‌കൂളുകള്‍ തുറക്കാന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് അനുമതി നല്‍കി.മുതിര്‍ന്നവരേക്കാള്‍ കുട്ടികള്‍ക്ക് വൈറസിനെ പ്രതിരോധിക്കാന്‍ കഴിയുമെന്നതിനാലാണ് സ്‌കൂള്‍ തുറക്കാന്‍ നിര്‍ദേശിക്കുന്നത്. ആദ്യ ഘട്ടത്തില്‍ പ്രൈമറി ക്ലാസുകള്‍ തുറക്കാമെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ഡോ. ബല്‍റാം ഭാര്‍ഗവ നിര്‍ദേശിച്ചു.

മുതിര്‍ന്നവരില്‍ ഉള്ളതുപോലെ തന്നെയാണ് കുട്ടികളിലെയും ആന്റിബോഡികള്‍ എന്നാല്‍ കുട്ടികളില്‍ ഇത് കൂടുതല്‍ മികവ് കാണിക്കുന്നതായാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. നേരത്തെ മുതിര്‍ന്ന ക്ലാസുകളിലെ കുട്ടികള്‍ക്ക് ആദ്യം സ്‌കൂള്‍ തുറക്കാമെന്നാണ് പറഞ്ഞിരുന്നതെങ്കിലും 1 മുതല്‍ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക തുടങ്ങുന്നതാണ് ഉചിതമെന്നാണ് നിര്‍ദേശം.

സ്‌കൂളുകള്‍ തുറക്കുന്നതിന് മുമ്പ് ആ പ്രദേശത്തെ കോവിഡ് സാഹചര്യങ്ങള്‍കൂടി പരിഗണിക്കണമെന്നും പറയുന്നു.സ്ഥിതിഗതികള്‍ ഓരോ സംസ്ഥാനത്തിനും വ്യത്യസ്തമായതിനാല്‍ സ്‌കൂളുകള്‍ ആരംഭിക്കാനുള്ള തീരുമാനം അവിടുത്ത പോസിറ്റീവ് നിരക്ക്, വാക്‌സിനേഷന്‍ നില, പൊതുജനാരോഗ്യ സാഹചര്യം ഇതെല്ലാം അനുസരിച്ച് ്ജില്ലാതലത്തില്‍ തീരുമാനിക്കണം. കൂടാതെ അധ്യാപക-അനധ്യാപക ജീവനക്കാരെല്ലാം വാക്‌സിന്‍ സ്വീകരിച്ചിരിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ബസ് ഡ്രൈവര്‍മാരും രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിക്കണമെനന്ും പറയുന്നു.