കര്‍ണാടകയില്‍ മെഡിക്കല്‍,​ നഴ്​സിങ് കോളജുകള്‍ തുറക്കാന്‍ അനുമതി

 | 
college

കര്‍ണാടകയില്‍ മെഡിക്കല്‍,​ നഴ്​സിങ് കോളജുകള്‍ തുറക്കാന്‍ അനുമതി.മെഡിക്കല്‍, ഡെന്‍റല്‍ കോളജുകള്‍, ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, നഴ്​സിങ് കോളജുകള്‍, ആയുഷ് വകുപ്പുമായി ബന്ധപ്പെട്ട കോളജുകള്‍, ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട മറ്റു കോളജുകള്‍ തുടങ്ങിയവ തുറന്ന് പ്രവര്‍ത്തിക്കാനുള്ള അനുമതിയാണ് സര്‍ക്കാര്‍ നല്‍കിയത്. എത്രയും പെട്ടെന്ന് തുറന്ന് പ്രവര്‍ത്തിക്കാനുള്ള ഉത്തരവാണ് പുറത്തിറക്കിയിരിക്കുന്നത്.

അതിനാല്‍ തന്നെ അടുത്ത ദിവസങ്ങളില്‍ ആരോഗ്യമേഖലയിലെ കോളജുകളില്‍ നേരിട്ടുള്ള ക്ലാസുകള്‍ ആരംഭിച്ചേക്കും.അതേസമയം മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.