രഞ്ജന്‍ ഗൊഗോയിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച യുവതിയുടെ 11 ഫോണ്‍ നമ്പറുകള്‍ പെഗാസസ് ചോര്‍ത്തി

യുവതിയുടെ നമ്പറിന് പുറമെ ഭര്‍ത്താവിന്റെയും മറ്റ് ബന്ധുക്കളുടെയും എട്ട് ഫോണ്‍ നമ്പര്‍ പെഗാസസ് ചോര്‍ത്തിയിട്ടുണ്ട്. യുവതിയുമായി ബന്ധപ്പെട്ട പതിനൊന്ന് ഫോണ്‍ നമ്പറുകളാണ് ചോര്‍ത്തിയത്.
 | 
pegasus

 സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച യുവതിയുടെ മൂന്ന് ഫോണ്‍ നമ്പറുകള്‍ പെഗാസസ് ചാര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ചോര്‍ത്തിയതായി റിപ്പോര്‍ട്ട്.

യുവതിയുടെ നമ്പറിന് പുറമെ ഭര്‍ത്താവിന്റെയും മറ്റ് ബന്ധുക്കളുടെയും എട്ട് ഫോണ്‍ നമ്പര്‍ പെഗാസസ് ചോര്‍ത്തിയിട്ടുണ്ട്. യുവതിയുമായി ബന്ധപ്പെട്ട പതിനൊന്ന് ഫോണ്‍ നമ്പറുകളാണ് ചോര്‍ത്തിയത്.

2018 ലാണ് കോടതിയിലെ ജീവനക്കാരിയായിരുന്ന യുവതി രഞ്ജൻ ഗൊഗോയിക്കെതിരെ ലൈംഗിക പീഡന പരാതി നൽകിയത്. ഇതിന് പിന്നാലെ ഇവരെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു.

ഇവരുടെ പരാതി ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ സമിതി അന്വേഷിക്കുകയും യുവതി ഉന്നയിച്ച ആരോപണങ്ങളിൽ കഴമ്പില്ലെന്ന് പറഞ്ഞ് പരാതി തള്ളുകയും ചെയ്യുകയായിരുന്നു.