യുപിയില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ ഒരാള്‍ മരിച്ചു; രണ്ടുപേര്‍ക്ക് പരിക്ക്

ഓക്‌സിജന്‍ നിറയ്ക്കുന്നതിനിടെയായിരുന്നു പൊട്ടിത്തെറിയുണ്ടായത്
 | 
യുപിയില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ ഒരാള്‍ മരിച്ചു; രണ്ടുപേര്‍ക്ക് പരിക്ക്

ലഖ്‌നോ: കാണ്‍പൂരില്‍ ഓക്‌സിജന്‍ പ്ലാന്റില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ ഒരാള്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ പങ്കി ഗ്യാസ് പ്ലാന്റിലാണ് അപകടം നടന്നത്. ഇന്ന് പുലര്‍ച്ചെ നാലരയോടെ സിലിണ്ടറില്‍ വീണ്ടും ഓക്‌സിജന്‍ നിറയ്ക്കുന്നതിനിടെയായിരുന്നു പൊട്ടിത്തെറിയുണ്ടായത്.

മുറാദ് അലി എന്ന ജീവനക്കാരനാണ് മരിച്ചത്. പ്ലാന്റ് സൂപ്പര്‍വൈസര്‍ അജയ്, റോയല്‍ ചില്‍ഡ്രന്‍ ഹോസ്പിറ്റല്‍ ജീവനക്കാരന്‍ ഹരി ഓം എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ ചികില്‍സയ്ക്കായി റോയല്‍ ചില്‍ഡ്രന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.