ആംബുലന്‍സ് കിട്ടിയില്ല ; പിതാവിന്റെ മൃതദേഹം കാറില്‍വെച്ചുകെട്ടി മകന്‍ ; ദയനീയ കാഴ്ച 
 

 | 
ആംബുലന്‍സ് കിട്ടിയില്ല ; പിതാവിന്റെ മൃതദേഹം കാറില്‍വെച്ചുകെട്ടി മകന്‍ ; ദയനീയ കാഴ്ച

ആംബുലൻസ് വരാത്തതിനെത്തുടർന്ന്  കോവിഡ് ബാധിച്ച്‌ മരിച്ച പിതാവിന്റെ മൃതദേഹം കാറില്‍ വെച്ചു കെട്ടി സംസ്‌കാരത്തിന് എത്തിച്ച്‌ മകന്‍.ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം നടന്നത്.

കോവിഡ് തീവ്രമായി തുടരുന്ന ആഗ്രയിൽ പ്രതിദിനം 600 ലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. കഴിഞ്ഞ ഒൻപത് ദിവസത്തിനുള്ളിൽ ആഗ്രയിൽ 35 പേർ മരിച്ചു. ആംബുലൻസ് ലഭ്യമല്ലാത്തതിനാൽ ബന്ധുക്കൾ കോവിഡ്  മൂലം മരിച്ചവരുടെ മൃതദേഹങ്ങളുമായി മണിക്കൂറുകളോളം കാത്തിരിക്കുകയാണ്.

അതെ സമയം രാജ്യത്ത്  ജീവവായു ലഭിക്കാതെ അഞ്ചു പേര്‍ കൂടി മരണത്തിന് കീഴടങ്ങി. ഹരിയാന ഹിസാര്‍ ജില്ലയിലാണ് സംഭവം. ഹരിയാനയില്‍ 24 മണിക്കൂറിനിടെ ഓക്‌സിജന്‍ ലഭ്യതക്കുറവ് മൂലമുള്ള മൂന്നാമത്തെ സംഭവമാണിത്.

ഗുഡ്ഗാവില്‍ കഴിഞ്ഞ ദിവസം നാലുപേര്‍ മരണപ്പട്ടിരുന്നു. റെവാരിയിലെ ഒരു ആശുപത്രിയിലും കഴിഞ്ഞ ദിവസം ഓക്‌സിജന്‍ ഇല്ലാതെ  മരിച്ചിരുന്നു.