മുംബൈ അന്തരാഷ്​ട്ര വിമാനത്താവളം ഏറ്റെടുത്ത്​  അദാനി

മുംബൈ വിമാനത്താവളം കൂടാതെ ജയ്​പൂര്‍, ലഖ്​നോ, മംഗലാപുരം, അഹ്​മദാബാദ്, ഗുവാഹതി, തിരുവനന്തപുരം വിമാനത്താവളങ്ങളുടെ നടത്തിപ്പ്​ അവകാശം അദാനി ഗ്രൂപ്പ് നേടിയിരുന്നു. 50 വര്‍ഷത്തേക്കാണ്​ നടത്തിപ്പ്​ ചുമതല. 74 ശതമാനം ഓഹരികളാണ്​ അദാനി ഗ്രൂപ്പ്​ സ്വന്തമാക്കിയത്
 | 
adani

മുംബൈ: മുംബൈ അന്തരാഷ്​ട്ര വിമാനത്താവളം ഏറ്റെടുത്ത്​ ഗൗതം അദാനിയുടെ ഉടമസ്​ഥതയിലുള്ള അദാനി എയര്‍പോര്‍ട്ട്​ ഹോള്‍ഡിങ്​സ്.ഇന്ത്യയിലെ ഏറ്റവും വലിയ വിമാനത്താവള നിര്‍മാണ നടത്തിപ്പ്​ കമ്ബനിയായ ജി.വി.കെ ഗ്രൂപ്പില്‍ നിന്നാണ്​ അദാനി പോര്‍ട്ട്​ വിമാനത്താവളം ഏറ്റെടുത്തത്​.മുംബൈ അന്താരാഷ്​ട്ര വിമാനത്താവള ബോര്‍ഡ്​ മീറ്റിങ്ങിന്​ ശേഷമായിരുന്നു വിമാനത്താവളം ഏറ്റെടുക്കല്‍.

കേ​ന്ദ്രസര്‍ക്കാര്‍, മഹാരാഷ്​ട്ര സര്‍ക്കാര്‍, മഹാരാഷ്​ട്ര സിറ്റി ആന്‍ഡ്​ ഇന്‍ഡസ്​ട്രിയല്‍ ഡെവലപ്​മെന്‍റ്​ കോര്‍പറേഷന്‍ (സിഡ്​കോ) എന്നിവയുടെ അനുമതികള്‍ ലഭിച്ചതിന്​ ശേഷമായിരുന്നു​ മിയാല്‍ അദാനി പോര്‍ട്ട്​ ഏറ്റെടുക്കുന്നത്​. മിയാല്‍ കൂടി ഏറ്റെടുത്തതോടെ രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവള നടത്തിപ്പുകാര്‍ എന്ന പദവി അദാനി എയര്‍പോര്‍ട്ട്​ ഹോള്‍ഡിങ്​സിന് സ്വന്തം ​​.

ഡല്‍ഹി വിമാനത്താവളത്തിന് പുറമെ രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നാണ്​ ഛത്രപതി ശിവാജി മഹാരാജ്​ അന്താരാഷ്​ട്ര വിമാനത്താവളം​. യാത്ര, ചരക്ക്​ ഗതാഗതത്തിലും രണ്ടാം സ്​ഥാനത്താണ്​ ഈ വിമാനത്താവളം. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌​ യാത്രക്കാരുടെ എണ്ണത്തില്‍ 12 ശതമാനം വര്‍ധനയാണ്​ ലക്ഷ്യമിടുന്നതെന്ന്​ വിമാനത്താവള അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു.

മുംബൈ വിമാനത്താവളം കൂടാതെ ജയ്​പൂര്‍, ലഖ്​നോ, മംഗലാപുരം, അഹ്​മദാബാദ്, ഗുവാഹതി, തിരുവനന്തപുരം വിമാനത്താവളങ്ങളുടെ നടത്തിപ്പ്​ അവകാശം അദാനി ഗ്രൂപ്പ് നേടിയിരുന്നു. 50 വര്‍ഷത്തേക്കാണ്​ നടത്തിപ്പ്​ ചുമതല. 74 ശതമാനം ഓഹരികളാണ്​ അദാനി ഗ്രൂപ്പ്​ സ്വന്തമാക്കിയത് ​. 50.5 ശതമാനം ഓഹരികള്‍ ജി.വി.കെ ഗ്രൂപ്പില്‍നിന്നും 23.5 ശതമാനം ഓഹരികള്‍ വിദേശ കമ്ബനികളായ എയര്‍പോര്‍ട്ട്​സ്​ കമ്ബനി സൗത്ത്​ ആഫ്രിക്ക, ബിഡ്​വെസ്റ്റ്​ ഗ്രൂപ്പ്​ എന്നിവയില്‍ നിന്നുമാണ്​ വാങ്ങിയത്​.

‘ലോകോത്തരമായ മുംബൈ അന്തരാഷ്​ട്ര വിമാനത്താവളത്തിന്‍റെ നടത്തിപ്പ്​ ഏറ്റെടുക്കുന്നതില്‍ ഞങ്ങള്‍ സന്തോഷിക്കുന്നു. മുംബൈക്ക്​ അഭിമാനിക്കാനാകുമെന്ന്​ ഞങ്ങള്‍ വാഗ്​ദാനം ചെയ്യുന്നു. ബിസിനസ്​, വിനോദം, വിശ്രമം എന്നിവ ഉള്‍പ്പെടുത്തി അദാനി ഗ്രൂപ്പ്​ ഒരു ഇക്കോസിസ്റ്റം നിര്‍മിക്കും. പ്രാദേശികമായി ആയിരക്കണക്കിന്​ തൊഴിലുകള്‍ നല്‍കും’ -അദാനി ഗ്രൂപ്പ്​ ട്വീറ്റ്​ ചെയ്​തു.