'കോവിഡ് രോഗികൾക്ക് ആശ്വാസമേകാൻ മുഖ്യമന്ത്രി നേരിട്ടെത്തി' : പിപിഇ കിറ്റ് ധരിച്ച്  വാർഡുകളിൽ സന്ദർശനം നടത്തി  സ്റ്റാലിൻ

വൈദ്യശാസ്ത്രത്തിനുപുറമേ, മറ്റുള്ളവർ നൽകുന്ന ആശ്വാസവും രോഗം ഭേദമാക്കുമെന്ന് മുഖ്യമന്ത്രി
 | 
MK STALIN

ചെന്നൈ∙ ആരോഗ്യപ്രവർത്തകരെയും  കോവിഡ് ബാധിതരെയുംആശ്വസിപ്പിക്കാൻ  തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ നേരിട്ടെത്തി  വാർഡുകളിൽ സന്ദർശനം നടത്തി . പിപിഇ കിറ്റ് ധരിച്ച് ഐസിയു വാർഡ് അടക്കം മുഖ്യമന്ത്രി സന്ദർശിച്ചു. കോയമ്പത്തൂർ മെഡിക്കൽ കോളജിലും ഇഎസ്‌ഐ ആശുപത്രിയിലുമാണ് സ്റ്റാലിൻ സന്ദർശനം നടത്തിയത്.

സന്ദർശനത്തിന്റെ ചിത്രങ്ങൾ സഹിതം പങ്കുവച്ച ട്വീറ്റിൽ വൈദ്യശാസ്ത്രത്തിനുപുറമേ, മറ്റുള്ളവർ നൽകുന്ന ആശ്വാസവും രോഗം ഭേദമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തമിഴ്നാട്ടിൽ കോവിഡ് ഏറ്റവും കൂടുതൽ ബാധിച്ച ജില്ലയാണ് കോയമ്പത്തൂർ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,600 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു.


 

ആരോഗ്യ പ്രവർത്തകർക്കും രോഗികൾക്കും ആത്മവിശ്വാസം നൽകുന്നതിനായി സിക്കിം മുഖ്യമന്ത്രി പ്രേംസിങ് തമാങ്ങും ശനിയാഴ്ച പിപിഇ ധരിച്ച് കോവിഡ് വാർഡുകൾ സന്ദർശിച്ചിരുന്നു.