ഇന്ത്യയില്‍ കുടുങ്ങിയ  വിദ്യാര്‍ഥികള്‍ക്ക് സഹായവുമായി വിദേശകാര്യ മന്ത്രാലയം

കോവിഡിനെ തുടർന്ന് രാജ്യത്ത് കുടുങ്ങി പോയ വിദ്യാർഥികൾ വിദേശകാര്യ മന്ത്രാലയത്തിന്റെOIA-II വിഭാഗവും ബന്ധപ്പെടാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
 | 
students
ന്യൂഡല്‍ഹി: വിദേശത്തേക്ക് മടങ്ങാനാകാതെ ഇന്ത്യയില്‍ കുടുങ്ങിയ വിദ്യാര്‍ഥികള്‍ OIA-II ഡിവിഷനുമായി ബന്ധപ്പെടണമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി ട്വീറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

'ശ്രദ്ധിക്കുക! കോവിഡ്, അനുബന്ധ പ്രശ്‌നങ്ങള്‍ കാരണം ഇന്ത്യയില്‍ കുടുങ്ങിയ വിദേശത്ത് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വിദേശകാര്യ മന്ത്രാലയത്തിലെ OIA-II ഡിവിഷനുമായി ബന്ധപ്പെടാം' - യാത്രാ പ്രശ്‌നങ്ങള്‍ നേരിടുന്ന വിദ്യാര്‍ഥികള്‍ക്ക് അവരുടെ മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐഡി ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അറിയിക്കാനായി us.oia2@mea.gov.in, so1oia2@mea.gov.in എന്നീ രണ്ട് മെയില്‍ അഡ്രസും വിദേശകാര്യ വക്താവ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

വിവിധ രാജ്യങ്ങള്‍ കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ വിദ്യാര്‍ത്ഥികള്‍ ഇന്ത്യയില്‍ കുടുങ്ങിയ സാഹചര്യത്തിലാണ് വിദേശകാര്യമന്ത്രാലയം വിഷയത്തില്‍ ഇടപെട്ടത്.