രാജ്യം  പ്രാണവായുവിനായി പിടയുന്നു ;  ഡല്‍ഹിയിലും പഞ്ചാബിലുമായി 31 പേര്‍ കൂടി മരിച്ചു

80- ഓളം പേരുടെ ജീവന്‍ അപകടത്തില്‍ 

 | 
രാജ്യം പ്രാണവായുവിനായി പിടയുന്നു ; ഡല്‍ഹിയിലും പഞ്ചാബിലുമായി 31 പേര്‍ കൂടി മരിച്ചു

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് അടിയന്തര ചികിത്സയ്ക്കായി കടുത്ത മെഡിക്കല്‍ ഓക്സിജന്‍ ക്ഷാമം നേരിടുകയാണ്. ഓകിസ്ജന്‍ ദൗര്‍ലഭ്യത്തെ തുടര്‍ന്ന് ഡല്‍ഹിയിലെയും, പഞാബിലെയും ആശുപത്രികളിലായി 31 പേരാണ് മരിച്ചത്.

 തലസ്ഥാനനഗരമായ ഡൽഹിയിലെയും പഞ്ചാബിലെ അമൃത്‌സറിലെയും രണ്ട് സ്വകാര്യ ആശുപത്രികളിലായി 31 രോഗികൾ കൂടി മരിച്ചു. കഴിഞ്ഞദിവസം ഗംഗാറാം ആശുപത്രിയിൽ 25 രോഗികൾ ഓക്സിജൻ കിട്ടാതെ മരിച്ചിരുന്നു.

അമൃത്‌സറിലെ നീൽകാന്ത് ആശുപത്രിയിൽ ആറുപേര്‍ മരിച്ചു. 200 ലേറെ കോവിഡ‌് രോഗികളാണ് ജയ്പൂർ ഗോൾഡൻ ആശുപത്രിയിലുള്ളത്. 80 പേർ ഓക്‌സിജൻ ആവശ്യമുള്ളവരാണ്. മറ്റ് 35 പേരും ഐ.സി.യുവിലുണ്ട്.

ഇവരുടെ ജീവൻ അപകടത്തിലാണെന്നും അടിയന്തരമായി ഓക്സിജൻ എത്തിക്കണമെന്നും കാട്ടി ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. മൂന്നര ടൺ ഓക്‌സിജൻ വെള്ളിയാഴ്ച വൈകിട്ട് 5 മണിയോടെ എത്തേണ്ടതായിരുന്നു. എത്തിയത് അർദ്ധരാത്രിയോടെയാണ്. അപ്പോഴേക്കും 25 രോഗികൾ മരിച്ചിരുന്നു.സംസ്ഥാന സർക്കാരിനെ സമീപിച്ചെങ്കിലും കുറഞ്ഞ അളവിലാണ് ഓക്സിജൻ ലഭിച്ചത്. കടുത്ത പ്രതിസന്ധിയാണെന്നും ഹർജിയിൽ വ്യക്തമാക്കി.