പൂനെയില്‍ സാനിറ്റൈസര്‍ നിര്‍മാണകേന്ദ്രത്തില്‍ വന്‍ തീപ്പിടിത്തം; 18   പേര്‍ മരിച്ചു

അപകടകാരണം ഇതുവരെ വ്യക്തമായിട്ടില്ല.
 | 
pune

മുംബൈ: പൂനെയില്‍ സാനിറ്റൈസര്‍ നിര്‍മാണ കേന്ദ്രത്തില്‍ വന്‍ അഗ്‌നിബാധ. സംഭവത്തില്‍ 18   തൊഴിലാളികള്‍ മരിച്ചു. നിരവധി പേരെ കാണാതായി. പൂനെയിലെ എസ്വിഎസ് അക്വാ ടെക്നോളജീസിന്റെ രാസനിര്‍മാണ വ്യവസായ ശാലയിലാണ് അപകടം നടന്നത്. നിലവില്‍ സാനിറ്റൈസര്‍ ഉല്‍പാദനം നടക്കുന്ന കേന്ദ്രത്തില്‍ വൈകീട്ടാണ് വന്‍ തീപ്പിടിത്തമുണ്ടായത്.

അഗ്‌നിശമന സേനയും രക്ഷാപ്രവര്‍ത്തകരുമെത്തി തീ നിയന്ത്രണവിധേയമാക്കി. സംഭവ സമയത്ത് 37 തൊഴിലാളികള്‍ വ്യവസായശാലയ്ക്കകത്തുണ്ടായിരുന്നതായി അധികൃതര്‍ പറയുന്നു. 20 പേരെ രക്ഷിച്ചു. 14 പേരുടെ മൃതദേഹങ്ങള്‍ സംഭവസ്ഥലത്തു നിന്ന് കണ്ടെത്തി. ഏതാനും പേരെ കാണാതായി. ഇവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. അപകടകാരണം ഇതുവരെ വ്യക്തമായിട്ടില്ല.