കോവിഡ് വാക്‌സിനെതിരെ വ്യാജ പ്രചരണം ;  നടന്‍ മന്‍സൂര്‍ അലിഖാന് രണ്ട് ലക്ഷം രൂപ പിഴയിട്ട് മദ്രാസ് ഹൈക്കോടതി

 | 
കോവിഡ് വാക്‌സിനെതിരെ വ്യാജ പ്രചരണം ; നടന്‍ മന്‍സൂര്‍ അലിഖാന് രണ്ട് ലക്ഷം രൂപ പിഴയിട്ട് മദ്രാസ് ഹൈക്കോടതി

അന്തരിച്ച തമിഴ് നടന്‍ നടന്‍ വിവേകിന്റെ മരണത്തിന് കാരണം കോവിഡ് വാക്സിന്‍ എടുത്തതാണെന്ന വിവാദപ്രസ്താവന നടത്തിയ, തമിഴ് നടന്‍ മന്‍സൂര്‍ അലിഖാന് രണ്ട് ലക്ഷം രൂപ പിഴ വിധിച്ച്‌ മദ്രാസ് ഹൈക്കോടതി. കോവിഷീല്‍ഡ് വാക്സിന്‍ വാങ്ങുവാനായി രണ്ട് ലക്ഷം രൂപ തമിഴ്നാട് ആരോഗ്യവകുപ്പില്‍ കെട്ടിവെയ്ക്കണമെന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയിന്മേലുള്ള കോടതിയുടെ പ്രധാന വ്യവസ്ഥ.

ബി.ജെ.പി നേതാവ് രാജശേഖരന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടനെതിരെ കേസെടുത്തത്. ബോധപൂര്‍വം താന്‍ ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയിട്ടില്ലെന്നും, നിര്‍ബന്ധപൂര്‍വ്വമുള്ള വാക്സിനേഷനെ എതിര്‍ക്കുകയാണ് ചെയ്തതെന്നും നടന്‍ കോടതിയില്‍ പറഞ്ഞിരുന്നു.