ബി.ജെ.പി എം.പിയുടെ വാക്ക് വിശ്വസിച്ചു; നാരങ്ങാനീര്​ മൂക്കിലൊഴിച്ചാല്‍ കോവിഡ്​ മാറുമെന്ന് സന്ദേശം;പരീക്ഷിച്ചയാൾ മരിച്ചു  

ബി.ജെ.പി നേതാവും മുൻ എം.പിയുമായ വിജയ് സാങ്കേശ്വരുടെ വിഡിയോ വിശ്വസിച്ച്‌​ പരീക്ഷണത്തിനിറങ്ങിയ സ്​കൂൾ അധ്യാപകനാണ് ജീവൻ നഷ്ടമായത് 
 | 
ബി.ജെ.പി എം.പിയുടെ വാക്ക് വിശ്വസിച്ചു; നാരങ്ങാനീര്​ മൂക്കിലൊഴിച്ചാല്‍ കോവിഡ്​ മാറുമെന്ന് സന്ദേശം;പരീക്ഷിച്ചയാൾ മരിച്ചു

കര്‍ണാടക: കോവിഡിനെ പ്രതിരോധിക്കാൻ പൊടിക്കൈകൾ എന്ന പേരിൽ പലതും പരീക്ഷിച്ച നോക്കി അമളി പറ്റിയ വാർത്ത നമ്മളെ കേട്ടിട്ടുണ്ട് .ഇപ്പോൾ കോവിഡ് പ്രതിരോധത്തിന് നാരങ്ങാ നീര് മൂക്കിൽ ഇറ്റിച്ചാല്‍ മതിയെന്ന വ്യാജ സന്ദേശം കേട്ട അധ്യാപകൻ നഷ്ടമായത് സ്വന്തം ജീവൻ തന്നെ .ബി.ജെ.പി നേതാവും മുൻ എം.പിയുമായ വിജയ് സാങ്കേശ്വരുടെ വിഡിയോ വിശ്വസിച്ച്‌​ പരീക്ഷണത്തിനിറങ്ങിയ സ്​കൂൾ അധ്യാപകനാണ് ജീവൻ നഷ്ടമായത്  

‘മൂക്കില്‍ രണ്ട് തുള്ളി നാരങ്ങ നീര് ഇറ്റിച്ചാല്‍ ശരീരത്തില്‍ ഓക്സിജ​െന്‍റ അളവ്​ വര്‍ദ്ധിപ്പിക്കുകയും കോവിഡ് -19 അണുബാധ തടയുകയും ചെയ്യുമെന്ന്​ സാങ്കേശ്വര്‍ ചാനലില്‍ അവകാശപ്പെടുന്ന വിഡിയേ വൈറലായിരുന്നു.

ഇതു വിശ്വസിച്ചാണ്​ സിന്ധനൂര്‍ താലൂക്കില്‍ സര്‍ക്കാര്‍ സ്​കൂള്‍ അദ്ധ്യാപകനായ ബസവരാജ് മാലിപട്ടില്‍ പരീക്ഷണം നടത്തിയത്​. അടുത്തുള്ള കടയില്‍ നിന്ന്​ നാരങ്ങ വാങ്ങുകയും ഓരോ മൂക്കിലും ഏതാനുതുള്ളികള്‍ മാലിപട്ടില്‍ ഇറ്റിച്ചതായും പൊലീസ്​ വൃത്തങ്ങള്‍ പറയുന്നു. നാരങ്ങ നീരി​െന്‍റ പ്രയോഗം അദ്ദേഹത്തില്‍ ശ്വാസതടസമുണ്ടാക്കിയിരിക്കാമെന്നും അവര്‍ സംശയിക്കുന്നു.

മൂക്കിനുള്ളില്‍ നാരങ്ങ നീര് ഒഴിച്ച ശേഷം ബസവരാജ് രാവിലെ രണ്ടുതവണ ഛര്‍ദ്ദിച്ചു. തുടര്‍ന്ന് കുടുംബം അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നുവെന്നും മൂത്ത സഹോദരന്‍ വിരുപക്ഷഗ പറയുന്നു.