ബംഗാളിൽ മമതയുടെ മൂന്നാമൂഴം; സത്യപ്രതിജ്ഞ ബുധനാഴ്‍ച

294 അംഗ നിയമസഭയില്‍ 213 സീറ്റില്‍ലും തൃണമൂല്‍ വിജയിച്ചതിനെ തുടര്‍ന്ന് മമത ഗവര്‍ണര്‍ ജദദീപ് ധന്‍വറെ കണ്ട് മന്ത്രി സഭാ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചിരുന്നു.
 | 
ബംഗാളിൽ മമതയുടെ മൂന്നാമൂഴം; സത്യപ്രതിജ്ഞ ബുധനാഴ്‍ച

 ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവി തെരഞ്ഞെടുക്കപ്പെട്ട മമതാ ബാനര്‍ജി ബുധനാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. നന്ദിഗ്രാമില്‍ പരാജയപ്പെട്ടെങ്കിലും ഇന്നലെ ചേര്‍ന്ന ത്രിണമൂല്‍ എംഎല്‍എമാരുടെ യോഗം മമതയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു. മറ്റ് മന്ത്രിമാരുടെ സത്യപ്രതിജ്ഞ അടുത്ത ദിവസം നടക്കും.

294 അംഗ നിയമസഭയില്‍ 213 സീറ്റില്‍ലും തൃണമൂല്‍ വിജയിച്ചതിനെ തുടര്‍ന്ന് മമത ഗവര്‍ണര്‍ ജദദീപ് ധന്‍വറെ കണ്ട് മന്ത്രി സഭാ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചിരുന്നു.

മുന്‍പ് മമതയുടെ വിശ്‌സതനായിരിക്കുകയും പിന്നീട് തൃണമൂല്‍ വിട്ട് ബിജെപിയിലേക്ക് എത്തുകയും ചെയ്ത സുവേന്ദു അധികാരിയോട് 1956 വോട്ടിനാണ് മമത തോറ്റത്. വോട്ടെണ്ണലില്‍ അട്ടിമറിയുണ്ടായതായി മമത ആരോപിച്ച് മമതാ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. നിയമസഭാംഗമല്ലാതെ മുഖ്യമന്ത്രിയായാല്‍ ആറുമാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് വിജയിച്ചാല്‍ മതിയാകും.