മോദിയെ ഒഴിവാക്കി  ബംഗാളിൽ വാക്സീൻ സർട്ടിഫിക്കറ്റിൽ  മമതയുടെ ചിത്രം

സർക്കാർ പണം കൊടുത്തു വാങ്ങുന്ന വാക്സീനുകളാണ് ഇവയെന്നും അതുകൊണ്ട് വിവാദങ്ങൾക്ക് അർഥമില്ലെന്നും മന്ത്രി 
 | 
mamata

കൊൽക്കത്ത ∙ ബംഗാളിൽ കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രത്തിനു പകരം മുഖ്യമന്ത്രി മമത ബാനർജിയുടെ ചിത്രം വരും. 

കേന്ദ്രവും ബംഗാൾ സർക്കാരും തമ്മിലുള്ള വടംവലി തുടരവെയാണ് പുതിയ തീരുമാനം. 18 – 44 പ്രായക്കാർക്കുള്ള വാക്സിനേഷനിൽ  മാത്രമാണ് മമതയുടെ ചിത്രമുള്ള സർട്ടിഫിക്കറ്റ് നൽകുന്നത്.

സർക്കാർ പണം കൊടുത്തു വാങ്ങുന്ന വാക്സീനുകളാണ് ഇവയെന്നും അതുകൊണ്ട് വിവാദങ്ങൾക്ക് അർഥമില്ലെന്നും മന്ത്രി ഫിർഹാദ് ഹക്കീം പറഞ്ഞു. പഞ്ചാബ് , ജാർഖണ്ഡ്, ഛത്തീസ്ഗഡ് സർക്കാരുകൾ 18-44 പ്രായവിഭാഗക്കാർക്കു നൽകുന്ന വാക്സീൻ സർട്ടിഫിക്കറ്റിൽ മുഖ്യമന്ത്രിയുടെ ചിത്രം ഉൾപ്പെടുത്തുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 45 വയസ്സിനു മുകളിലുള്ളവരുടെ സർട്ടിഫിക്കറ്റിൽ മോദിയുടെ ചിത്രമുണ്ടാകും.