ഡൽഹിയിൽ ലോക്ഡൗണ്‍ നീട്ടി 

 | 
ഡൽഹിയിൽ ലോക്ഡൗണ്‍ നീട്ടി
മേയ് മൂന്ന് വൈകിട്ട് അഞ്ചുവരെ ലോക്ഡൗണ്‍ തുടരുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു.

കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് രാജ്യതലസ്ഥാനത്ത് പ്രഖ്യാപിച്ച ലോക്ഡൗണ്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടി.മേയ് മൂന്ന് വൈകിട്ട് അഞ്ചുവരെ ലോക്ഡൗണ്‍ തുടരുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു.

ഡല്‍ഹിയിലെ ആരോഗ്യസംരക്ഷണ സംവിധാനങ്ങള്‍ താറുമാറായി കിടക്കുന്ന സ്ഥിതിയില്‍ ലോക്ഡൗണ്‍ നീട്ടുമെന്ന് നേരത്തെ തന്നെ അധികൃതർ സൂചന നൽകിയിരുന്നു.

ലോക്ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് ഡല്‍ഹി ദുരന്ത നിവാരണ അതോറിറ്റിയാണ് ഉത്തരവിറക്കിയത്. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ തിങ്കളാഴ്ച വരെ ആറു ദിവസത്തേക്കാണ് കഴിഞ്ഞ ആഴ്ച ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. എന്നാൽ തലസ്ഥാനത്ത് സ്ഥിതി രൂക്ഷമാകുന്ന സാഹചര്യത്തിൽ ലോക്ഡൗണ്‍ വീണ്ടും നീട്ടുകയായിരുന്നു