ഉത്തര്‍പ്രദേശില്‍ സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ 

 | 
ഉത്തര്‍പ്രദേശില്‍ സമ്ബൂര്‍ണ ലോക്ക്ഡൗണ്‍

ഉത്തര്‍പ്രദേശില്‍ കോവിഡ് വ്യാപനം അനിയന്ത്രിതമാകുന്ന പശ്ചാത്തലത്തില്‍ ഈ മാസം 30 മുതല്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ഏപ്രില്‍ 30 മുതല്‍ മെയ് 4 വരെയാണ് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അതെ സമയം നിലവില്‍ 3,00,041 ലക്ഷം സജീവ കേസുകളാണ് സംസ്ഥാനത്തുളളത്. 11,943 പേര്‍ സംസ്ഥാനത്ത് കോവിഡ് മൂലം മരണത്തിന് കീഴടങ്ങി . ഈ ആഴ്ച ആദ്യം സംസ്ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചിരുന്നു.സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യൂവും ഏര്‍പ്പെടുത്തിയിരുന്നു .