ലക്ഷദ്വീപിൽ ഒരാഴ്ചത്തേക്ക് സമ്പൂർണ അടച്ചിടലിന് ഉത്തരവ്

ജൂൺ ഏഴ് വരെ സമ്പൂർണ്ണ അടച്ചിടലാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്
 | 
lakshadweep

കൊച്ചി: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലക്ഷദ്വീപിൽ ഒരാഴ്ചത്തേക്ക് സമ്പൂർണ്ണ അടച്ചിടൽ പ്രഖ്യാപിച്ചു. അഞ്ചു ദ്വീപുകളിലാണ് സമ്പൂർണ്ണ അടച്ചിടൽ പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവിറക്കിയത്. കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ്, ഐഡികാർഡ് എന്നിവ ഉപയോഗിച്ച് ഉദ്യോഗസ്ഥർ ജോലി സ്ഥലത്തെത്താനുള്ള അനുമതിയുണ്ട്.

കൊറോണ വ്യാപനം രൂക്ഷമായതിനെ തുടർന്ന് ലക്ഷദ്വീപിലെ കവരത്തി, മിനിക്കോയ്,കൽപെയ്‌നി, അമനി ദ്വീപുകളിൽ കർഫ്യൂ തുടരുകയായിരുന്നു. ഈ ദ്വീപുകളിലടക്കം ജൂൺ ഏഴ് വരെ സമ്പൂർണ്ണ അടച്ചിടലാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം, അഡ്മിനിസ്‌ട്രേറ്ററുടെ പരിഷ്‌കാര നടപടികൾക്കെതിരെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് സമ്പൂർണ്ണ അടിച്ചിടലെന്നാണ് സൂചന.