ബോട്ടുകളിൽ  സിസിടിവി നിർബന്ധം ;ഓലയും തേങ്ങയും പറമ്പിലിടരുത് ; ലക്ഷദ്വീപിൽ വിചിത്ര നിയമങ്ങളുമായി അഡ്മിനിസ്ട്രേറ്റർ

ദ്വീപിലെ പ്രാദേശിക മത്സ്യ ബന്ധനബോട്ടുകളിൽ സർക്കാർ ഉദ്യോഗസ്ഥനെ നിയമിച്ച് നിരീക്ഷണം നടത്താനാണ് അഡ്മിനിസ്ട്രേറ്റർ ഫ്രഫുൽ ഖോഡ പട്ടേലിന്‍റെ ഉത്തരവ്

 | 
praful patel

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ ജനവിരുദ്ധ നടപടികൾക്കെതിരെ വ്യപക പ്രതിഷേധം ഉയർന്നിരിക്കെ അഡ്മിന്‌സ്‌ട്രേറ്റരുടെ വിചിത്ര ഉത്തരവുകൾ തുടരുന്നു. 

മീൻപിടിക്കാൻ കടലിൽ പോകുന്ന ഓരോ ബോട്ടിലും ഒരു സർക്കാർ ഉദ്യോഗസ്ഥൻ വേണമെന്നാണ് പുതിയ ചട്ടം. കൂടാതെ ബോട്ടിൽ സിസിടിവി സ്ഥാപിക്കണമെന്നും ഉത്തരവിൽ പറയുന്നു. ഇന്നലെയാണ് ഉത്തരവിറങ്ങിയത്. വിവാദ ഉത്തരവിനെതിരെ പ്രതിഷേധവുമായി ലക്ഷദ്വീപ് എം പി പി മുഹമ്മദ് ഫൈസൽ രംഗത്തെത്തിയിട്ടുണ്ട്.

ദ്വീപുകളിലേക്ക് വരുന്ന ഉരു, വെസലുകൾ എന്നിവ നങ്കൂരമിടുന്ന സ്ഥലങ്ങൾ സിസിടിവി ക്യാമറ സ്ഥാപിച്ച് പരിശോധിക്കണമെന്നും നിർദ്ദേശമുണ്ട്. പ്രതിഷേധക്കാരെ ഭയപ്പെടുത്താനാണ് പുതിയ ഉത്തരവെന്ന് ദ്വീപ് നിവാസികൾ വ്യക്തമാക്കി.

ഇതിനിടെ ഓലയും തേങ്ങയും പറമ്പിലിടരുതെന്ന് മറ്റൊരു ഉത്തരവിൽ പറയുന്നത്. ഉത്തരവ് ലംഘിക്കുന്ന പക്ഷം നടപടി സ്വീകരിക്കുമെന്നും പിഴയും ശിക്ഷയും ഉണ്ടാകുമെന്നുമാണ് ഭരണകൂടത്തിന്റെ മുന്നറിയിപ്പ്.

ലക്ഷദ്വീപിൽ നടക്കുന്ന ഭരണപരിഷ്കാരങ്ങളുടെ ഭാഗമായാണിത്. ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്റർ ആയിരുന്ന ദിനേശ് ശർമ മരണപ്പെട്ടത്തിനെ തുടർന്ന് കഴിഞ്ഞ ഡിസംബറിലായിരുന്നു ഗുജറാത്ത് മുൻ ആഭ്യന്തര മന്ത്രിയായ പ്രഫുൽ പട്ടേലിനെ പ്രധാനമന്ത്രി ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായിചുമതലയേൽപ്പിക്കുന്നത്. പിന്നാലെ ബീഫ് നിരോധനം അടക്കമുള്ള നിയമങ്ങൾ കൊണ്ടു വന്നു. ദ്വീപിലെ സർക്കാർ ഓഫീസുകളിൽ ജോലി ചെയ്യുന്ന താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടൽ, സ്കൂളുകളിൽ മാംസഭക്ഷണം നിരോധികൽ, തുടങ്ങിയ നടപടികൾ കൊണ്ടുവരുകയായിരുന്നു . ഇതിനെതിരെ നിരവധി താരങ്ങൾ ഉൾപ്പെടെ രംഗത്തെത്തിയിരുന്നു.

അതേസമയം നേരത്തെ ലക്ഷദ്വീപിലെ ജനദ്രോഹ നടപടികൾക്കെതിരെ ഹൈക്കോടതി ഇടപെട്ടിരുന്നു.ലക്ഷദ്വീപിൽ നിന്ന് അടിയന്തര ചികിത്സയ്ക്കായി വിമാനമാർഗം കൊച്ചിയിലേക്ക് രോഗികളെ കൊണ്ടുവരുന്നതിന് മാർഗരേഖ തയാറാക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കിരുന്നു.നിലവിലെ ചട്ടങ്ങളിൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഭേദഗതി വരുത്തിയത് ചോദ്യം ചെയ്തുളള ഹർജിയിലാണ് നടപടി. ലക്ഷദ്വീപിൽ നിന്ന് ഹെലികോപ്ടർ മാർഗം ചികിൽസക്കായി രോഗികളെ കൊച്ചിയിലേക്ക് എത്തിക്കുന്നതിനുളള വ്യവസ്ഥകളിൽ ലക്ഷദ്വീപ് അഡ്മിനിട്രേഷൻ മാറ്റങ്ങൾ വരുത്തിയിരുന്നു.
എന്നാൽ പുതിയ നി‍ർദേശങ്ങൾ ചികിത്സയ്ക്ക് കാലതാമസുണ്ടാക്കുന്നെന്നാരോപിച്ചുളള പൊതുതാൽപര്യ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. ഇക്കാര്യത്തിൽ വ്യക്തമായ മാർഗരേഖ തയാറാക്കാൻ അഡ്മിനിസ്ട്രേഷനോട് കോടതി നി‍ർദേശിച്ചു