18 വയസിന് മുകളിലുള്ളവർക്കുള്ള കോവിഡ് വാക്സിൻ; രജിസ്‌ട്രേഷൻ ഇന്ന് വൈകിട്ട് നാല് മണി മുതൽ

മെയ് മാസം ഒന്നാം തിയ്യതി മുതലാണ് വാക്സിൻ നൽകുക
 | 
18 വയസിന് മുകളിലുള്ളവർക്കുള്ള കോവിഡ് വാക്സിൻ; രജിസ്‌ട്രേഷൻ ഇന്ന് വൈകിട്ട് നാല് മണി മുതൽ

കോവിഡ് രണ്ടാം തരംഗ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പതിനെട്ട് വയസിന് മുകളിലുള്ളവരുടെ വാക്സിനേഷൻ യജ്ഞത്തിന് ഇന്ന് തുടക്കം. വൈകിട്ട് നാല് മണി മുതൽ കൊവിന്‍ പോർട്ടൽ വഴിയോ കേന്ദ്ര ആരോഗ്യ സേതു ആപ്പ് വഴിയോ പേര് വിവരങ്ങൾ രജിസ്റ്റര്‍ ചെയ്യാം.

പതിനെട്ട് വയസിന് മുകളിലുള്ളവര്‍ക്ക് മെയ് മാസം ഒന്നാം തിയ്യതി മുതലാണ് വാക്സിൻ നൽകുക. അതേസമയം രാജ്യത്തെ ഓക്സിജന്‍ വിതരണം വിലയിരുത്താന്‍ ഇന്ന് വിവിധ മന്ത്രാലയങ്ങള്‍ യോഗം ചേരും. കഴിഞ്ഞ ആറ് ദിവസമായി പ്രതിദിന രോഗബാധ മൂന്ന് ലക്ഷത്തിന് മുകളിലായി നിൽക്കുന്ന സാഹചര്യത്തിലാണിത്.

ഇന്ത്യയിൽ പ്രതിദിന മരണസംഖ്യ മൂവായിരത്തോട് അടുക്കുകയാണ്. കർണാടകയിൽ ലോക്ക് ഡൗൺ നിലവിൽ വന്നിട്ടുണ്ട്. മെയ് 12 വരെ 14 ദിവസം കടുത്ത നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത്.