18 വയസ് കഴിഞ്ഞവര്‍ക്ക് കോവിഡ് വാക്സിന്‍: രജിസ്ട്രേഷന്‍ ആരംഭിച്ചു

 | 
18 വയസ് കഴിഞ്ഞവര്‍ക്ക് കോവിഡ് വാക്സിന്‍: രജിസ്ട്രേഷന്‍ ആരംഭിച്ചു

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ 18 മുതല്‍ 44 വയസ് വരെയുള്ളവര്‍ക്കുള്ള വാക്സിനേഷന്‍ പ്രക്രിയ ആരംഭിച്ചു. കോവിന്‍ പോര്‍ട്ടലിലോ ആരോഗ്യസേതു ആപ്പ് വഴിയോ റജിസ്റ്റര്‍ ചെയ്യാം. കോവിന്‍ പോര്‍ട്ടലില്‍ വൈകിട്ട് നാലിനാണ് രജിസ്ട്രേഷന്‍ വിന്‍ഡോ തുറന്നത്. വാക്സിനേഷന്‍ മേയ് ഒന്നിന് ആരംഭിക്കും.

സംസ്ഥാനത്ത് വാക്സിന്‍ ക്ഷാമം രൂക്ഷമാവുകയാണ്. 50 ലക്ഷം ഡോസ് വാക്സിനാണ് സംസ്ഥാനം കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. രോഗ പടര്‍ച്ചയുടെ തീവ്രത കൂടിയതോടെയാണ് വാക്സിനേഷന്‍ നടപടികള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. 3,68,840 ഡോസ് വാക്സിന്‍‍ മാത്രമാണ് സ്റ്റോക്കുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു.