പഞ്ചാബിലേക്ക് വരുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്  നിര്‍ബന്ധം

 | 
പഞ്ചാബിലേക്ക് വരുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിര്‍ബന്ധം

പഞ്ചാബിലേക്ക് വരുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിര്‍ബന്ധം. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ് പഞ്ചാബ് സര്‍കാര്‍. വിമാന, റോഡ്, റെയില്‍ മാര്‍ഗമെത്തുന്ന യാത്രക്കാര്‍ നെഗറ്റീവ് സെര്‍ടിഫികറ്റ് ഹാജരാക്കണം. സിനിമാ ഹാളുകള്‍, ബാറുകള്‍, ജിംനേഷ്യം എന്നിവ അടച്ചുപൂട്ടണം.

 

റെസ്റ്റോറന്റുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല. ഈ നിയന്ത്രണങ്ങള്‍ നേരത്തേയുള്ളവയ്ക്ക് പുറമെ മെയ് 15 വരെ പ്രാബല്യത്തില്‍ തുടരുമെന്ന് പഞ്ചാബ് ആഭ്യന്തര വകുപ്പ് എല്ലാ ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ക്കും ജില്ലാ പൊലീസ് മേധാവികള്‍ക്കും നല്‍കിയ നിര്‍ദേശത്തില്‍ അറിയിച്ചു.