കൊവിഡ്: നീറ്റ് പി.ജി പരീക്ഷ നാലുമാസത്തേക്ക് മാറ്റിവെച്ചു

 | 
കൊവിഡ്: നീറ്റ് പി.ജി പരീക്ഷ നാലുമാസത്തേക്ക് മാറ്റിവെച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ നീറ്റ് പി.ജി പരീക്ഷ മാറ്റിവെക്കാന്‍ തീരുമാനം. കുറഞ്ഞത് നാലുമാസത്തേക്കെങ്കിലും നീറ്റ് പിജി പരീക്ഷ മാറ്റിവെക്കാനും ആഗസ്റ്റ് 31 ന് മുന്‍പ് പരീക്ഷ നടത്തേണ്ടതില്ലെന്നും തീരുമാനമെടുത്തിട്ടുണ്ട്. പരീക്ഷയ്ക്ക് ഒരുമാസം മുന്‍പെങ്കിലും പുതിയ തിയ്യതി പ്രഖ്യാപിക്കും.

മെഡിക്കല്‍ ബിരുദ വിദ്യാര്‍ഥികളേയും നഴ്‌സിങ് വിദ്യാര്‍ഥികളേയും കൊവിഡ് പ്രതിരോധത്തിന് നിയോഗിക്കാനുള്ള നിര്‍ദ്ദേശത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി അംഗീകാരം നല്‍കിയ പശ്ചാത്തലത്തിലാണ് നീറ്റ് പിജി പരീക്ഷ മാറ്റിയത്.