വണ്ടല്ലൂര്‍ സുവോളജിക്കല്‍ പാര്‍കിലെ 9 സിംഹങ്ങള്‍ക്ക് കോവിഡ് ;  ആണ്‍ സിംഹം ചത്തു

ചെന്നൈയിലെ വണ്ടല്ലൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ 9 സിംഹങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ചെന്ന സംശയിക്കുന്ന ആണ്‍ സിംഹം ചത്തു
 | 
simham

ചെന്നൈ: ചെന്നൈയിലെ വണ്ടല്ലൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ 9 സിംഹങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ചെന്ന സംശയിക്കുന്ന ആണ്‍ സിംഹം ചത്തു. ഇതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മറ്റു ഒന്‍പത് സിംഹങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. സിംഹങ്ങളുടെ സാമ്ബിളുകള്‍ നാഷണല്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസിസീലേക്ക് അയച്ചിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് സിംഹങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.

ചത്ത ആണ്‍ സിംഹം കഴിഞ്ഞാഴ്ച മുതല്‍ രോഗബാധിതനായിരുന്നു എന്ന് മൃഗശാല അധികൃതര്‍ അറിയിച്ചു. ഒരു സിംഹം ചത്തതിനെ തുടര്‍ന്നാണ് മറ്റു സിംഹങ്ങള്‍ക്ക് കോവിഡ് പരിശോധന നടത്തിയത്. വണ്ടല്ലൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ 13 സിംഹങ്ങളാണ് ആകെ ഉള്ളത്. എന്നാല്‍ മൃഗങ്ങള്‍ക്ക് എങ്ങനെയാണ് കോവിഡ് ബാധിച്ചതെന്ന് വ്യക്തമായിട്ടില്ലെന്നും മൃഗശാല അധികൃതര്‍ അറിയിച്ചു