ഖുശ്ബുവിന്റെ ട്വിറ്റര്‍ അക്കൗണ്ട് വീണ്ടും  ഹാക്ക് ചെയ്തു

അക്കൗണ്ടിന്‍ ‘ബ്രയാന്‍’ എന്ന പുതിയ പേരും നല്‍കി.കഴിഞ്ഞ വര്‍ഷവും ഇതേ രീതിയില്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിടുണ്ടെന്ന് നടി തന്നെ പറയുന്നു. അന്ന് ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും ഖുശ്ബുവിന്റെ പേരും ഫോട്ടോയും മാറ്റിയിരുന്നു.
 | 
kushbu

ചെന്നൈ: ചലച്ചിത്ര മുന്‍ നിര നായികയും ബിജെപി നേതാവുമായ ഖുശ്ബുവിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തതായി റിപ്പോര്‍ട്ട്. രണ്ടാം തവണയാണ് നടിയുടെ അക്കൗണ്ട് ഇത്തരത്തില്‍ ഹാക്ക് ചെയ്യപ്പെടുന്നത്.

അക്കൗണ്ടിന്‍ ‘ബ്രയാന്‍’ എന്ന പുതിയ പേരും നല്‍കി.കഴിഞ്ഞ വര്‍ഷവും ഇതേ രീതിയില്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിടുണ്ടെന്ന് നടി തന്നെ പറയുന്നു. അന്ന് ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും ഖുശ്ബുവിന്റെ പേരും ഫോട്ടോയും മാറ്റിയിരുന്നു.

കൂടാതെ നടി ട്വീറ്റ് ചെയ്ത എല്ലാ പോസ്റ്റുകളും നഷ്ടമാവുകയും ചെയ്തു. തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടന്നും 48 മണിക്കൂറായിട്ടും ട്വിറ്ററിന്റെ പാസ് വേര്‍ഡ് മാറ്റാന്‍ സാധിക്കുന്നല്ലെന്നും പറഞ്ഞ് നടി തന്നെ ഇന്‍സ്റ്റഗ്രാമിലൂടെ വിവരം പുറത്ത് വിടുകയായിരുന്നു.

ഏറെ നാളുകളായി സിനിമയില്‍ നിന്നും മാറി നിന്ന നടി രാഷ്ട്രീയത്തില്‍ നടത്തിയ ചുവടുമാറ്റം ഏറെ ശ്രദ്ധയമായിരുന്നു.