പൗരത്വ ഭേദഗതി നിയമത്തില്‍ കേന്ദ്രത്തിനെതിരേ കേരളം; മറുപടി നല്‍കാന്‍ എട്ട് ആഴ്ചത്തെ സമയം നല്‍കി സുപ്രിംകോടതി

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വഭേദഗതി നിയമം ഭരണഘടനവിരുദ്ധമാണെന്നും അതുകൊണ്ടുതന്നെ പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നുമാണ് കേരളത്തിന്റെ ആവശ്യം.
 | 
NRC

ന്യുഡല്‍ഹി: പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരള സര്‍ക്കാര്‍ സുപ്രിം കോടതിയില്‍. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ എതിര്‍കക്ഷിയാക്കി സര്‍ക്കാര്‍ നല്‍കിയ സൂട്ട് ഹരജി സുപ്രിംകോടതി ഫയലില്‍ സ്വീകരിച്ചു. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വഭേദഗതി നിയമം ഭരണഘടനവിരുദ്ധമാണെന്നും അതുകൊണ്ടുതന്നെ പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നുമാണ് കേരളത്തിന്റെ ആവശ്യം.

ഹരജിയില്‍ മറുപടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് എട്ട് ആഴ്ചത്തെ സമയം സുപ്രിംകോടതി അനുവദിച്ചിട്ടുണ്ട്.
ആദ്യം നിയമമന്ത്രാലയത്തെ എതിര്‍ കക്ഷിയാക്കിയായിരുന്നു ഹരജി. പിന്നീട് ആഭ്യന്തര മന്ത്രാലയത്തെ എതിര്‍ കക്ഷിയാക്കി ഹരജിയില്‍ തിരുത്തല്‍ വരുത്തുകയായിരുന്നു. ഇതും കോടതി അംഗീകരിച്ചു. കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്‍കുന്നതോടെ കേരളത്തിന്റെ സൂട്ട് ഹരജിയില്‍ സുപ്രിംകോടതി വാദം കേള്‍ക്കും.