കേരളത്തില്‍ നിന്ന്​ പ്രവേശിക്കാന്‍ ആര്‍.ടി.പി.സി.ആര്‍ നിര്‍ബന്ധമാക്കി കര്‍ണാടക

ചൊവ്വാഴ്ച രാത്രി മുതല്‍ 14 ദിവസത്തേക്ക് ലോക്ക് ഡൗണിന് സമാനമായ കര്‍ശന നിയന്ത്രണങ്ങളോടെ സമ്ബൂര്‍ണ കോവിഡ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്
 | 
കേരളത്തില്‍ നിന്ന്​ പ്രവേശിക്കാന്‍ ആര്‍.ടി.പി.സി.ആര്‍ നിര്‍ബന്ധമാക്കി കര്‍ണാടക

ലോക്​ഡൗണ്‍ പ്രഖ്യാപിച്ചതിന്​ പിന്നാലെ കേരളത്തില്‍ നിന്ന്​ കര്‍ണാടകയില്‍ പ്രവേശിക്കാന്‍ ആര്‍.ടി.പി.സി.ആര്‍ നിര്‍ബന്ധമാക്കിയതായി കര്‍ണാടക പൊലീസ്​.

ഇത്​ സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ്​ കഴിഞ്ഞ ദിവസം മുത്തങ്ങ ചെക്​പോസ്റ്റ്​ സന്ദര്‍ശിച്ച​ കര്‍ണാടക പൊലീസ്​ അധികൃതര്‍ കൈമാറി.

48 മണിക്കൂറിന്​ മു​മ്ബ്​ നടത്തിയ ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ്​ പരിശോധന ഫലമുള്ളവര്‍ക്ക്​ മാത്രമാകും ഇനി സംസ്ഥാന അതിര്‍ത്തി കടക്കാനാകു. ഇത്​ സംബന്ധിച്ച ഔദ്യോഗികമായ വിവരം ലഭിച്ചതായി വയനാട്​ എസ്​.പിയും സ്ഥിരീകരിച്ചു.

ചൊവ്വാഴ്ച രാത്രി മുതല്‍ 14 ദിവസത്തേക്ക് ലോക്ക് ഡൗണിന് സമാനമായ കര്‍ശന നിയന്ത്രണങ്ങളോടെ സമ്ബൂര്‍ണ കോവിഡ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്​. അന്ന്​ പുലര്‍ച്ചെ മുതല്‍ കര്‍ണാടക അതിര്‍ത്തികടക്കണമെങ്കില്‍ ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ്​ സര്‍ട്ടിഫിക്കറ്റ്​ സമര്‍പ്പിക്കേണ്ടി വരും.

അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ ആറു മുതല്‍ പത്തുവരെ പ്രവര്‍ത്തിക്കാമെന്നും മറ്റു കടകള്‍ എല്ലാം അടച്ചിടണമെന്നും മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ പറഞ്ഞു. യാത്ര ചെയ്യുന്നതിനും അന്തര്‍ സംസ്ഥാന യാത്രക്കോ തടസമില്ലെങ്കിലും കര്‍ശന പരിശോധനയുണ്ടാകുമെന്ന്​ മുന്നറിയിപ്പ്​ യെദിയൂരപ്പ നല്‍കിയിരുന്നു.അതിന്‍റെ തുടര്‍ച്ചയാണ്​ ആര്‍.ടി.പി.സി.ആര്‍ നിര്‍ബന്ധമാക്കിയത്​.