കര്‍ണാടകയില്‍ ലോക്ക്ഡൗൺ ;ഏപ്രിൽ 27 മുതൽ  14 ദിവസത്തേക്ക്

അവശ്യസേവനങ്ങള്‍ രാവിലെ ആറു മുതല്‍ പത്തു മണി വരെ അനുവദനീയമായിരിക്കും
 | 
കര്‍ണാടകയില്‍ ലോക്ക്ഡൗൺ ;ഏപ്രിൽ 27 മുതൽ 14 ദിവസത്തേക്ക്

കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ 14 ദിവസത്തേക്ക് സംസ്ഥാനമൊട്ടാകെ കര്‍ഫ്യൂ പ്രഖ്യാപിച്ച്‌ കര്‍ണാടക സര്‍ക്കാര്‍. നാളെ രാത്രി ഒമ്ബതു മുതല്‍ 14 ദിവസത്തേക്ക് കര്‍ഫ്യൂ നിലവിലുണ്ടാകുമെന്ന് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ അറിയിച്ചു.

ഇന്നു ചേര്‍ന്ന കാബിനറ്റ് യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. അവശ്യസേവനങ്ങള്‍ രാവിലെ ആറു മുതല്‍ പത്തു മണി വരെ അനുവദനീയമായിരിക്കും. പത്തു മണിക്കു ശേഷം കടകള്‍ അടയ്ക്കണം. നിര്‍മാണം, ഉത്പാദനം, കൃഷി എന്നീ മേഖലകള്‍ക്ക് നിയന്ത്രണമില്ല.

കഴിഞ്ഞ ബുധനാഴ്ച മുതല്‍ മേയ് നാലുവരെ കര്‍ണാടകയില്‍ രാത്രി ഒമ്ബതു മുതല്‍ പുലര്‍ച്ചെ ആറുവരെ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു. ഇതോടൊപ്പം വാരാന്ത്യങ്ങളില്‍ സമ്ബൂര്‍ണ കര്‍ഫ്യൂവും ഏര്‍പ്പെടുത്തി. ഇതാണ് ഇപ്പോള്‍ ലോക്ഡൗണിന് തുല്യമായ നിയന്ത്രണങ്ങളോട് കൂടിയ കര്‍ഫ്യൂലേക്ക് വഴി മാറിയത്. ഇന്നലെ 34,804 പുതിയ കൊവിഡ് കേസുകളാണ് കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 143 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്തെ ആകെ മരണസംഖ്യ 14426 ആയി.