തോളത്ത് കയ്യിടാൻ ശ്രമിച്ച കോൺഗ്രസ് പ്രവർത്തകന്റെ കരണത്തടിച്ച് ഡികെ ശിവകുമാർ

ദൃശ്യങ്ങൾ പക‍ർത്തിയെന്ന് വ്യക്തമായതിനെത്തുട‍ർന്ന് അവ ഡിലീറ്റ് ചെയ്യാൻ ശിവകുമാർ ആവശ്യപ്പെട്ടു. സാമൂഹിക അകലം പാലിക്കാത്തതിനെത്തുടർന്നാണ് അത്തരത്തിൽ പ്രതികരിച്ചതെന്നാണ് ശിവകുമാറിന്റെ വാദം.
 | 
DK SIVAKUMAR

ബെംഗളുരു: തോളത്ത് കയ്യിടാൻ ശ്രമിച്ച കോൺഗ്രസ് പ്രവർത്തകന്റെ കരണത്തടിച്ച് ഡികെ ശിവകുമാർ. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

പ്രവ‍ർത്തക‍ർക്കൊപ്പം നടന്നു നീങ്ങവെ ഒപ്പമുണ്ടായിരുന്ന ആൾ ഡികെ ശിവകുമാറിന്റെ തോളിൽ കയ്യിടാൻ ശ്രമിക്കുകയായിരുന്നു. ഇതിൽ പ്രകോപിതനായ ശിവകുമാ‍ർ കൈ തട്ടിമാറ്റുകയും മുഖത്തടിക്കുകയുമായിരുന്നു. മാധ്യമങ്ങളുടെ മുന്നിൽ വെച്ചായിരുന്നു സംഭവം.മാണ്ഡ്യയിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം. മുൻ മന്ത്രി മഡേഗൗഡയെ സന്ദ‍‍ർശിക്കുന്നതിന് മാണ്ഡ്യയിൽ എത്തിയതായിരുന്നു ശിവകുമാ‍ർ.

ദൃശ്യങ്ങൾ പക‍ർത്തിയെന്ന് വ്യക്തമായതിനെത്തുട‍ർന്ന് അവ ഡിലീറ്റ് ചെയ്യാൻ ശിവകുമാർ ആവശ്യപ്പെട്ടു. സാമൂഹിക അകലം പാലിക്കാത്തതിനെത്തുടർന്നാണ് അത്തരത്തിൽ പ്രതികരിച്ചതെന്നാണ് ശിവകുമാറിന്റെ വാദം.