ഉലയാതെ ഉലകനായകൻ !! കോയമ്ബത്തൂര്‍ സൗത്തില്‍ കമല്‍ ഹാസന്‍ മുന്നില്‍ 

എം കെ സ്റ്റാലിന്‍ കൊളത്തൂര്‍ മണ്ഡലത്തില്‍ മുന്നിലാണ്. മകന്‍ ഉദയനിധി സ്റ്റാലിനും ലീഡ് ചെയ്യുന്നു
 | 
ഉലയാതെ ഉലകനായകൻ !! കോയമ്ബത്തൂര്‍ സൗത്തില്‍ കമല്‍ ഹാസന്‍ മുന്നില്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്ബോള്‍ പുറത്തുവരുന്ന ആദ്യ ഫല സൂചനകളില്‍ ഡിഎംകെ മുന്നേറുന്നതായാണ് റിപ്പോര്‍ട്ട് . 74 സീറ്റുകളിലാണ് ഡിഎംകെ മുന്നേറുന്നത് .എന്നാല്‍ അണ്ണാ ഡിഎംകെ 59 സീറ്റുകളിലും മറ്റുള്ളവര്‍ മൂന്ന് സീറ്റുകളിലുമാണ് മുന്നിട്ട് നില്‍ക്കുന്നത് . അതേസമയം താരമണ്ഡലമായ കോയമ്ബത്തൂര്‍ സൗത്തില്‍ മക്കള്‍ നീതി മയ്യം (എംഎന്‍എം) നേതാവ് കമല്‍ ഹാസന്‍ മുന്നിലാണ്.

തമിഴ്നാട്ടില്‍ വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. എം കെ സ്റ്റാലിന്‍ കൊളത്തൂര്‍ മണ്ഡലത്തില്‍ മുന്നിലാണ്. മകന്‍ ഉദയനിധി സ്റ്റാലിനും ലീഡ് ചെയ്യുന്നു.

വോട്ടെണ്ണല്‍ ആരംഭിച്ചത് മുതല്‍ ഡിഎംകെയാണ് മുന്നേറുന്നത്. 234 സീറ്റുകളുള്ള തമിഴ്നാട്ടില്‍ പത്ത് വര്‍ഷങ്ങള്‍ക്ക് അണ്ണാഡിഎംകെയെ ഭരണത്തില്‍ നിന്നും താഴയിറക്കി ദ്രാവിഡ രാഷ്ട്രീയത്തില്‍ അധികാരം ഉറപ്പിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഡിഎംകെ സഖ്യം . തമിഴ്നാട്ടില്‍ 3990 പേരാണ് ജനവിധി തേടുന്നത്.