ജൂണ്‍ 21 മുതല്‍ 18 വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍; പ്രഖ്യാപനവുമായി പ്രധാനമന്ത്രി

75 ശതമാനം കേന്ദ്രസര്‍ക്കാര്‍ വാങ്ങുമ്ബോള്‍ 25 ശതമാനം സ്വകാര്യ ആശുപത്രികള്‍ക്ക് വാങ്ങാം. ഒരു ഡോസിന് പരമാവധി 150 രൂപവരെ സര്‍വീസ് ചാര്‍ജ് ഈടാക്കാമെന്നും മോദി 
 | 
covid vaccine modi

ന്യൂഡല്‍ഹി: എല്ലാവര്‍ക്കും സൗജന്യവാക്‌സിന്‍ പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. ജൂണ്‍ 21 മുതല്‍ എല്ലാവര്‍ക്കും സൗജന്യവാക്‌സിന്‍ നല്‍കുമെന്ന് മോദി പറഞ്ഞു. വാക്‌സിന്‍ സംഭരണം പൂര്‍ണമായി കേന്ദ്രത്തിനാണെന്നും വാക്‌സിന്‍ നയത്തില്‍ മാറ്റം വരുത്തിയതായി രാജ്യത്തെ അഭിസംബോധന ചെയ്ത് മോദി പറഞ്ഞു.

വാക്‌സിന്‍ കേന്ദ്രസര്‍ക്കാര്‍ നേരിട്ടുവാങ്ങി സംസ്ഥാനങ്ങള്‍ക്ക് നല്‍കും. വാക്‌സിന്റെ വില സംസ്ഥാനങ്ങള്‍ക്ക് നിശ്ചയിക്കാം. പണം വാങ്ങി സ്വകാര്യ ആശുപത്രികള്‍ക്ക് വാക്‌സിന്‍ നല്‍കാവുന്നതാണെന്ന് മോദി പറഞ്ഞു. 75 ശതമാനം കേന്ദ്രസര്‍ക്കാര്‍ വാങ്ങുമ്ബോള്‍ 25 ശതമാനം സ്വകാര്യ ആശുപത്രികള്‍ക്ക് വാങ്ങാം. ഒരു ഡോസിന് പരമാവധി 150 രൂപവരെ സര്‍വീസ് ചാര്‍ജ് ഈടാക്കാമെന്നും മോദി പറഞ്ഞു.

alsoread രാജ്യത്ത് സൗജന്യ ഭക്ഷ്യധാന്യ വിതരണം നവംബര്‍ വരെ നീട്ടി

കോവിഡ് രണ്ടാം തരംഗത്തില്‍ രാജ്യം പോരാട്ടം തുടരുകയാണ്. ഇന്ത്യ ഒരുപാട് പ്രതിസന്ധി നേരിട്ടുവെന്നും നിരവധി പേര്‍ക്ക് പ്രിയപ്പെട്ടവരെ നഷ്ടമായെന്നും മോദി പറഞ്ഞു. നൂറ്റാണ്ടിലെ ഏറ്റവും വലിയ മഹാമാരിയാണ് ഉണ്ടായത്. ഓക്സിജന്‍ പ്രതിസന്ധി നേരിടാന്‍ സാധ്യമായതെല്ലാം ചെയ്തു. ഓക്സിജന്‍ ക്ഷാമത്തിന് യുദ്ധകാല അടിസ്ഥാനത്തില്‍ പരിഹാരം കണ്ടു. ഓക്സിജന്‍ ഉത്പാദനം പത്തിരട്ടി കൂട്ടി.

alsoread ആഭ്യന്തര യാത്രകള്‍ക്ക്  സൗദിയില്‍  വാക്‌സിന്‍ നിര്‍ബന്ധമില്ല ; വിശദീകരണവുമായി  ആരോഗ്യ മന്ത്രാലയം 

ആരോഗ്യരംഗത്ത് പുതിയ സൗകര്യങ്ങള്‍ ഒരുക്കി. വൈറസിനെ നേരിടാന്‍ വാക്സിന്‍ മാത്രമാണ് സുരക്ഷാ കവചമെന്നും മോദി പറഞ്ഞു. ഇന്ത്യ വാക്സിന്‍ നിര്‍മ്മിച്ചില്ലായിരുന്നെങ്കില്‍ എന്താവുമായിരുന്നു സ്ഥിതി. ഒരു വര്‍ഷത്തിനിടെ രണ്ട് ഇന്ത്യന്‍ നിര്‍മ്മിത വാക്സിനുകള്‍ പുറത്തിറക്കിയത്്. രാജ്യത്ത് വാക്്സിനുകള്‍ നിര്‍മ്മിക്കുന്ന കമ്ബനികള്‍ കുറവാണ്. വാക്സിനായി വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നത് പ്രായോഗികമല്ലെന്നും മോദി പറഞ്ഞു.