മാധ്യമപ്രവര്‍ത്തകന്‍ രോഹിത് സര്‍ദാന അന്തരിച്ചു

ഊര്‍ജസ്വലനും ആത്മാര്‍ഥതയുമുള്ള കരുണ ഹൃദയവുമുള്ള മാധ്യമപ്രവര്‍ത്തകനായിരുന്നു രോഹിത് സര്‍ദാന
 | 
മാധ്യമപ്രവര്‍ത്തകന്‍ രോഹിത് സര്‍ദാന അന്തരിച്ചു

ന്യൂഡല്‍ഹി: പ്രമുഖ മാധ്യമപ്രവര്‍ത്തകനും ആജ് തക് ചാനലിലെ ദംഗല്‍ ഷോയുടെ അവതാരകനുമായ രോഹിത് സര്‍ദാന(42) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ നില വ്യാഴാഴ്ച രാത്രിയോടെ വഷളാവുകയായിരുന്നു.

ഉടന്‍ തന്നെ നോയിഡയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും വെള്ളിയാഴ്ച പുലര്‍ച്ചെയോടെ മരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.ആകാശവാണി, ഇടിവി, സഹാറ സമയ്, സീ ന്യൂസ് തുടങ്ങിയ മാധ്യമങ്ങളിലും അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്

ഊര്‍ജസ്വലനും ആത്മാര്‍ഥതയുമുള്ള കരുണ ഹൃദയവുമുള്ള മാധ്യമപ്രവര്‍ത്തകനായിരുന്നു രോഹിത് സര്‍ദാന. അദ്ദേഹത്തിന്റെ വിയോഗം മാധ്യമലോകത്ത് വലിയ ശൂന്യതയാവും സൃഷ്ടിക്കുകയെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.