ആദായനികുതി റിട്ടേണ്‍ ;കാലാവധി നീട്ടി, പുതിയ തീയതികള്‍ അറിയാം

റിട്ടേണ്‍ സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്കും പുതുക്കി നല്‍കേണ്ടവര്‍ക്കും ഈ അവസരം ഉപയോഗപ്പെടുത്താം.
 
 | 
income tax

ന്യൂഡെല്‍ഹി: ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് മെയ്‌ 31 വരെ ദീര്‍ഘിപ്പിച്ചു. യഥാസമയം റിട്ടേണ്‍ സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്കും പുതുക്കി നല്‍കേണ്ടവര്‍ക്കും ഈ അവസരം ഉപയോഗപ്പെടുത്താം.

148-ാം വകുപ്പ് പ്രകാരമുള്ള നോട്ടിസിന് മറുപടിയായി ഏപ്രില്‍ ഒന്നിനോ ശേഷമോ സമര്‍പ്പിക്കേണ്ട റിട്ടേണുകളും മെയ്‌ 31നു മുന്‍പ് സമര്‍പ്പിച്ചാല്‍ മതി. നികുതി തര്‍ക്കങ്ങള്‍ ഉന്നയിക്കാനും കമ്മിഷണര്‍ക്ക് അപ്പീല്‍ നല്‍കാനുമുള്ള തീയതിയും മെയ്‌ 31ലേക്ക് നീട്ടി. കേരളത്തില്‍ 25,000 രൂപയ്ക്കും ഒരുലക്ഷം രൂപയ്ക്കും ഇടയില്‍ ആദായ നികുതി നല്‍കുന്ന ബിസിനസുകാരാണ് റിട്ടേണ്‍ സമര്‍പ്പിക്കാന്‍ കഴിയാത്തവരില്‍ കൂടുതൽ. ഇത് സംബന്ധിച്ച്‌ ഏറ്റവും അധികം നിവേദനങ്ങള്‍ ലഭിച്ചതും കേരളത്തില്‍ നിന്നാണ്.

2019-20 വര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട അവസാന തീയതിയായിരുന്ന 2021 മാര്‍ച്ച്‌ 31 ന് സമര്‍പ്പിക്കാന്‍ കാത്തിരുന്നവരാണ് അവസാന മണിക്കൂറുകളില്‍ നികുതിവകുപ്പിന്റെ വെബ്‌സൈറ്റ് നിര്‍ജീവമായതിനെത്തുടര്‍ന്നു ബുദ്ധിമുട്ടിലായത്