എങ്ങനെ വാക്‌സിൻ ക്ഷാമം ഇല്ലാതിരിക്കും? രാജ്യം കോവിഡിൽ പതറുമ്പോൾ ലക്ഷകണക്കിന് വാക്‌സിൻ വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ 

വഴിയരികില്‍ 2,40,000 ഡോസ് കൊവാക്‌സിനുകളുമായി വലിയ കണ്ടെയ്‌നര്‍ ലോറിയാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
 | 
എങ്ങനെ വാക്‌സിൻ ക്ഷാമം ഇല്ലാതിരിക്കും? രാജ്യം കോവിഡിൽ പതറുമ്പോൾ ലക്ഷകണക്കിന് വാക്‌സിൻ വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ

ഭോപാല്‍:  രാജ്യം കോവിഡിൽ ശ്വാസം മുട്ടുമ്പോൾ   രണ്ട് ലക്ഷത്തോളം കൊവിഡ് വാക്‌സിനുകള്‍  റോഡരികില്‍ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി.  

മദ്ധ്യപ്രദേശിലെ നര്‍സിംഗ്പൂര്‍ ജില്ലയിലാണ് സംഭവം. വഴിയരികില്‍ 2,40,000 ഡോസ് കൊവാക്‌സിനുകളുമായി വലിയ കണ്ടെയ്‌നര്‍ ലോറിയാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

സ്ഥലത്തെത്തിയ പൊലീസ് ഏറെ നേരമായി ട്രക്ക് അവിടെ പാര്‍ക്ക് ചെയ്‌തിരിക്കുകയാണെന്ന് അന്വേഷിച്ച്‌ കണ്ടെത്തി. എന്നാല്‍ ലോറി ഡ്രൈവറോ ക്ളീനറോ പരിസരത്തെങ്ങുമുണ്ടായിരുന്നില്ല. വാഹനത്തിലെ വാ‌ക്‌സിനുകള്‍ക്ക് ഏകദേശം എട്ട് കോടി രൂപ വിലവരുമെന്ന് പൊലീസ് അറിയിച്ചു. 

സമീപത്തുള്ള ഇടങ്ങളിലെല്ലാം പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഒടുവില്‍ അടുത്തുള‌ള കു‌റ്റിക്കാട്ടില്‍ നിന്ന് ഡ്രൈവറുടെ മൊബൈല്‍ ഫോണ്‍ ലഭിച്ചു. വാഹനത്തിലെ എയര്‍കണ്ടീഷന്‍ ഓഫ് ചെയ്യാത്തതിനാല്‍ വാക്‌സിന്‍ ഡോസുകള്‍ക്ക് കേടുപാടൊന്നും സംഭവിച്ചിട്ടില്ല. എന്നിരുന്നാലും സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പോലീസ് വ്യക്തമാക്കി.