മുംബൈയില്‍ കനത്ത മഴ; വ്യാപക നാശ നഷ്ടം ;കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ 23 പേര്‍ മരിച്ചു

ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് അമ്ബതിനായിരം രൂപ വീതം നല്‍കും.
 | 
MUMBAI

മുംബൈ: കനത്തമഴയെ തുടര്‍ന്ന്മുംബൈയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 23ആയി. ചെമ്ബൂരിലെ ഭരത് നഗറിലുണ്ടായ ദുരന്തത്തില്‍ നിരവധി പേര്‍ ഇപ്പോഴും മണ്ണിനടിയില്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. കെട്ടിടത്തിന്റെ മതില്‍ ഇടിഞ്ഞുവീണ് 17പേര്‍ മരിച്ചു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് അമ്ബതിനായിരം രൂപ വീതം നല്‍കും.

വിക്രോളി പ്രദേശത്ത് കെട്ടിടം തകര്‍ന്ന് അഞ്ച് പേരും ചെമ്ബുരിലെ ഭാരത് നഗറില്‍ 17 പേരുമാണ് മരിച്ചത്. ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലര്‍ച്ചയുമായി പെയ്ത മഴയിലാണ് അപകടം.പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. കൂടുതല്‍ ആളുകള്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് വിവരം.

താഴ്ന്ന പ്രദേശങ്ങളായ ചുനഭട്ടി, സിയോണ്‍, ദാദര്‍, ഗാന്ധി മാര്‍ക്കറ്റ്, ചെമ്ബൂര്‍ , കുര്‍ള എല്‍ബിഎസ് റോഡ് എന്നിവിടങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായി. ട്രാകുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് സെന്‍ട്രല്‍ റെയില്‍വെയിലെയും വെസ്റ്റേണ്‍ റെയില്‍വെയിലെയും സബര്‍ബന്‍ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചു.